5 31

ഭാരതി എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ളതും കൂടുതല്‍ സ്ഥിരതയുള്ളതുമായ പോസ്റ്റ്പെയ്ഡ് സേവനം ഇതിലൂടെ ലഭിക്കും. ജോലി, വിനോദം, അല്ലെങ്കില്‍ ഓണ്‍ലൈന്‍ കൊളാബറേഷന്‍ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സര്‍വീസാണിത്. ഇന്ത്യയില്‍ ഈ സേവനം ആദ്യമായി നല്‍കുന്നത് എയര്‍ടെല്‍ ആണ്. എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് അതിലേക്ക് മാറാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *