Posted inGeneral

ഹൈബിക്ക് പിന്നാലെ അടൂർ പ്രകാശിനും സോളാർ പീഡനക്കേസിൽ ക്ലീൻ ചിറ്റ്

ഹൈബിക്ക് പിന്നാലെ അടൂർ പ്രകാശിനും സോളാർ പീഡനക്കേസിൽ ക്ലീൻ ചിറ്റ് ഹൈബി ഈഡനു പിന്നാലെ അടൂർ പ്രകാശിനും സോളാർ പീഡനക്കേസിൽ ക്ലീൻ ചിറ്റ്. സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി സിബിഐ. കോടതിയിൽ റിപ്പോർട്ട് നൽകി. പത്തനംതിട്ട സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ആരോപണങ്ങൾ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നാണ് സിബിഐ കണ്ടെത്തൽ. ബംഗ്ലൂരിൽ […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം സംഘര്‍ഷത്തില്‍ വൈദികർക്കെതിരേ പോലീസ് കേസെടുത്തു

ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി വിഴിഞ്ഞം സമരക്കാർക്കെതിരേ കേസെടുത്തു. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. വൈദികർ ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആർ . പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത് . സമരക്കാർക്കെതിരെ എട്ട് കേസുകളാണ് വിഴിഞ്ഞം പോലീസ് ഇതുവരെ എടുത്തിരിക്കുന്നത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്. അതേസമയം വിഴിഞ്ഞം സമരം […]

Posted inലേറ്റസ്റ്റ്

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാടകവീടിനാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് വീട് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് നിലവിൽ താമസിക്കുന്ന സ്ഥലത്തിനല്ലെന്ന് റവന്യൂ വകുപ്പ്. വാടകയ്ക്ക്കൊടുത്ത വീടിനാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. മൂന്നാ‌ർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻറെയും ഭാര്യ ലത രാജേന്ദ്രൻറെയും പേരിലുള്ള ഒൻപത് സെൻറ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ രാജേന്ദ്രൻ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍

◾ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ അഞ്ചിനു സര്‍വ കക്ഷി യോഗം വിളിച്ചു. അടുത്ത സെപ്റ്റംബറില്‍ ഇന്ത്യയിലാണ് ഉച്ചകോടി. ഇന്ത്യക്കു വന്‍ അവസരമാണിതെന്നു മോദി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭിന്നത. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിനെത്തും. പങ്കെടുക്കേണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനം. ◾വിഴിഞ്ഞത്തെ സംഘര്‍ഷത്തിനു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ […]

Posted inലേറ്റസ്റ്റ്

രാജ്യത്തെ പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ പ്രൊഫഷണൽ സമീപനംആവശ്യം; ശശി തരൂർ

രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. രാജ്യം നേരിട്ട ഏറ്റവും രൂക്ഷമായ പ്രശ്നമാണ് തൊഴിലില്ലായ്മ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നതിൽ പ്രൊഫഷണലായ സമീപനം ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു. സംസ്ഥാന സർക്കാരുകൾ വൻ കടത്തിലാണെന്നും ശശി തരൂർ പറഞ്ഞു. നേരത്തെ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു . പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നൽകുന്നതാണെന്ന് കെ സുധാകരൻ പറഞ്ഞു. പ്രൊഫഷണലുകൾ വിവിധ വിഷയങ്ങളിൽ ഇടപെട്ട സാഹചര്യം കോവിഡ് കാലത്ത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ 27.11 22

മിണ്ടാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ഡനിലെ കുട്ടികളല്ലെന്ന് ശശി തരൂര്‍ എംപി. പൊതുപരിപാടികളും പാര്‍ട്ടി പരിപാടികളും അതതു ഘടകങ്ങളെ 16 വര്‍ഷമായി അറിയിക്കാറുണ്ടന്നും സമാന്തര പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പരിപാടികള്‍ അറിയിക്കാറില്ല. താന്‍ വിവാദമുണ്ടാക്കിയിട്ടില്ല. ആരോടും അമര്‍ഷമില്ല. ആര്‍ക്കെതിരേയും സംസാരിച്ചിട്ടുമില്ല. നേതാക്കളില്‍ ഒരാളുമായും അകല്‍ച്ചയുമില്ല. സംസാരിക്കാന്‍ തയാറുമാണ്. ശശി തരൂര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിഴിഞ്ഞം സമരംമൂലം ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കാന്‍ നീക്കം. സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് […]

Posted inവിനോദം

‘ഖെദ്ദ’ ട്രെയിലര്‍ റിലീസ് ചെയ്തു

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ഖെദ്ദ’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു കെണിയില്‍ പെടുന്ന കഥാപാത്രവും അതില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളുമാണ് കഥയുടെ കഥാതന്തുവെന്നാണ് സൂചന. ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ എത്തും. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. മനോജ് കാനയാണ് […]

Posted inവിനോദം

‘ഗാട്ട ഗുസ്തി’യിലെ ലിറിക്സ് വീഡിയോ സോംഗ്

വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗാട്ട ഗുസ്തി’യിലെ ലിറിക്സ് വീഡിയോ സോംഗ് റിലീസ് ചെയ്തു. ‘മൈക്ക് ടൈസണ്‍’ എന്ന ഗാനത്തിന് ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് വരികളും. ഫോക്ക് മാര്‍ലി ആന്റണി ദാസന്‍, മക് വിക്കി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഗുസ്തി പരിശീലിക്കുന്ന വിഷ്ണു വിശാലിന്റെ വീഡിയോ ഉള്‍പ്പെടുത്തിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഗാട്ട ഗുസ്തി’. ഐശ്വര്യ ലക്ഷ്മിയാണ് […]

Posted inപുസ്തകങ്ങൾ

വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും

ഹംസക്കയുടെ വീട്ടിലെ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ മൈമൂനത്ത ”ഇച്ചാലീ” എന്ന് നീട്ടി വിളിക്കും. കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിളിയാണത്, സിനിമയുടെ വിളി. ആ വിളി കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരുന്നത് എത്രയെത്ര ദിവസങ്ങളിലാണ്. ഇര്‍ഷാദ് എഴുതുന്നു, ‘വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും’ ജീവിച്ച കാലത്തിന്റെ കഥകള്‍. മോഹ വസ്തുവിനെ ചുറ്റിക്കിടക്കുന്ന ഓര്‍മ്മകളുടെ പുസ്തകം. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 142 രൂപ.

Posted inആരോഗ്യം

പ്രായത്തിനനുസരിച്ച് പാല്‍ കുടിക്കാം

കാല്‍സ്യം, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങി മറ്റ് പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് പാല്‍. ഇത് ഒരു മികച്ച പ്രോട്ടീന്‍ ഉറവിടവും മാംസത്തിന് ബദലായുള്ള സസ്യാഹാരവുമാണ്. പ്രായത്തിനനുസരിച്ച് കുടിക്കേണ്ട പാലിന്റെ അളവിലും വ്യത്യാസമുണ്ട്. നവജാതശിശുവിന് കുറഞ്ഞത് 6 മാസമെങ്കിലും അമ്മയുടെ പാല്‍ മാത്രം നല്‍കണം. ആ സമയത്ത് കുഞ്ഞിന് കൂടുതല്‍ പോഷകാഹാരം ആവശ്യമുണ്ട്. 6 മാസം മുതല്‍ ഏകദേശം 1 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അമ്മയുടെ പാല്‍ ഒഴികെയുള്ള പാലും […]