Posted inശുഭരാത്രി

Shubarathri – 912

ഭരണഘടന സാക്ഷരത ആര്‍ക്ക്? എന്തിന്? : സംസ്ഥാനത്ത് ഇങ്ങനെ ഒരു സാക്ഷരതാ യജ്ഞം വരുന്നതിനു പിന്നിലെ രാഷ്ട്ര താല്പര്യം എന്താണ് ! Constitutional literacy for whom? why : What is the national interest behind such a literacy campaign in the state?

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 26.11.22

റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഡിസംബര്‍ 23 നകം കൊടുക്കണമെന്ന് ഹൈക്കോടതി. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണ കമ്മീഷന്‍ അടക്കം നല്‍കണം. കുടിശിക തീര്‍ക്കാന്‍ വൈകിയാല്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍  ഹാജരാകേണ്ടി വരും. ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറിക്കും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. റേഷന്‍ വ്യാപാരികള്‍ നല്‍കിയ കോടതിലക്ഷ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സുപ്രീം കോടതിപോലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊപ്പമാണെന്നു പ്രസ്താവിച്ചതിനു മന്ത്രി ആര്‍. ബിന്ദുവിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന് അപേക്ഷ. ബിജെപി മുന്‍ […]

Posted inലേറ്റസ്റ്റ്

ചെന്നൈയിൽനിന്ന് ശബരിമലയിലേക്ക് പുതിയ ട്രെയിൻ

കൊല്ലം – റെയില്‍വേ ചെങ്കോട്ട- പുനലൂര്‍ പാതയിലൂടെ ശബരിമല സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ശബരിമല സ്‌പെഷല്‍ (06067) കൊല്ലം, ചെങ്കോട്ട വഴി എറണാകുളം-ചെന്നൈ താംബരം നാളെ മുതല്‍ 2023 ജനുവരി 2 വരെ സര്‍വീസ് നടത്തും. എറണാകുളത്തുനിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ന് താംബരത്ത് എത്തും. കൊല്ലം-ചെങ്കോട്ട പാതയിലൂടെ കേരളത്തിനു ലഭിക്കുന്ന ആദ്യ ശബരിമല സ്‌പെഷല്‍ ട്രെയിനാണിത്. മടക്ക ട്രെയിന്‍ (06068) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.40ന് താംബരത്തു നിന്നു പുറപ്പെട്ട് ബുധനാഴ്ച […]

Posted inലേറ്റസ്റ്റ്

അർജന്റീനയെ തോൽപ്പിച്ച സൗദി ടീമിലെ എല്ലാ ഫുട്ബോൾ താരങ്ങൾക്കും സൗദി രാജകുമാരൻ നൽകുന്നത് അത്യാഡംബര വാഹനമായ റോൾസ് റോയ്സ് ഫാന്റം

    അർജൻറീനയ്ക്കെതിരെ വിജയം കൈവരിച്ച ടീമിലെ എല്ലാ ഫുട്ബോൾ താരങ്ങൾക്കും സൗദി രാജകുമാരൻ നൽകുന്നത് അത്യാഡംബര വാഹനമായ റോൾസ് റോയ്സ് ഫാൻറമെന്ന് റിപ്പോർട്ട്. വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോകഫുട്ബോളിൽ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോൾ സൗദി രാജകുമാരനായ മൊഹമ്മദ് ബിൻ സൽമാൻ അൽ സൗദ് ആകും സമ്മാനം നൽകുകയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് […]

Posted inലേറ്റസ്റ്റ്

റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി

    റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ അടക്കം വ്യാപാരികൾക്ക് നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീർക്കാൻ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നി‍ർദേശം നൽകിയിരിക്കുന്നത്. റേഷൻ ഡീലർമാർ നൽകിയ കോടതിലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുടിശ്ശിക കമ്മീഷൻ വിതരണം […]

Posted inലേറ്റസ്റ്റ്

ആ അരിക്കാശ് ചോദിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് മന്ത്രി രാജീവ് 

    കഷ്ടകാലത്ത് തന്ന അരിക്ക് പണം ചോദിക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.   പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അം​ഗീകരിക്കാനാകില്ലെന്ന് മന്ത്രി പി രാജീവ്. 205.81 കോടി രൂപ എത്രയും പെട്ടെന്ന് അടച്ചില്ലെങ്കിൽ കേരളത്തിന് നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽ നിന്ന് പിടിക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് തടയിടാനുമുള്ള മറ്റൊരു ശ്രമമായിട്ടേ ഈ നീക്കത്തെ കാണാനാകൂ എന്നും പി രാജീവ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 26.11

◾ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിച്ച് സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരേയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തെ ബഹുസ്വരതയെ തര്‍ക്കാനുള്ള ശ്രമം നടക്കുന്നു. പിന്തിരപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറക്കാനായി പാഠപുസ്തങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്നു. മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ◾പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാവുവെന്ന് കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിനെ വരുതിയിലാക്കാനാണ് കെപിസിസി അച്ചടക്ക സമിതി ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം തുറമുഖം ;പദ്ധതിപ്രദേശം യുദ്ധക്കളമാക്കി സമരസമിതി

വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞുകൊണ്ട് സമരസമിതി. തുടർന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വിഴിഞ്ഞം പദ്ധതിപ്രദേശം യുദ്ധക്കളമായി മാറി. ലോറിക്കുമുന്നിൽ പ്രതിഷേധക്കാർ കിടന്ന് വണ്ടി തടഞ്ഞു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു. ഏറ്റുമുട്ടൽനടത്തിയവരെ അനുനയിപ്പിക്കാൻ പോലീസ് വളരെയധികം പാടുപെട്ടു. നൂറ്റമ്പതോളം ദിവസമായി നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. കോടതി നിർദ്ദേശത്തെ തുടർന്നാണ് ലോറിയിൽ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ 26.11.22

ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിച്ച് സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തില്‍ ഗവര്‍ണര്‍ക്കെതിരേയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തെ ബഹുസ്വരതയെ തര്‍ക്കാനുള്ള ശ്രമം നടക്കുന്നു. പിന്തിരപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറക്കാനായി പാഠപുസ്തങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്നു. മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാവുവെന്ന് കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിനെ വരുതിയിലാക്കാനാണ് കെപിസിസി അച്ചടക്ക സമിതി ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നുകൊണ്ട് […]

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കുന്നു; മുഖ്യമന്ത്രി ഫേസ്ബുക്കിൽ

ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിമൂന്നാം വാർഷികദിനത്തിൽ ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നു, മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണിതെന്ന് മുഖ്യമന്ത്രിപറയുന്നു. രാജ്യത്തെ ബഹുസ്വരതയെ തർക്കാനും ശ്രമം . പാഠപുസ്തങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയാൽ പുതുതലമുറയുടെ മനസ്സിലും പിന്തിരിപ്പൻ ആശയങ്ങൾ നിറയ്ക്കാം. ഫെഡറൽ സംവിധാനത്തിന്റെ ഏറ്റവും വലിയ ഭീഷണിക്കാലമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: […]