Posted inലേറ്റസ്റ്റ്

ശശി തരൂര്‍ എംപിക്കു പരിപാടികളിൽ വിലക്കില്ലെന്ന് താരിഖ് അൻവർ

പരിപാടികളില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്കു വിലക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഡിസിസി അടക്കമുള്ള പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം. എം.കെ. രാഘവന്‍ എംപിയുടെ പരാതി കിട്ടിയില്ല. അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് എഐസിസി അധ്യക്ഷന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു കോഴിക്കോട് എത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കും. കോട്ടയം ഈരാറ്റുപേട്ടയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചു നടത്തുന്ന മഹാ സമ്മേളനം […]

Posted inലേറ്റസ്റ്റ്

ഡോ. സിസ തോമസിനെ നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി.

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സിസ തോമസിനെ നിയമിച്ച രീതിയാണ് കോടതി പ്രധാനമായും ആരാഞ്ഞത് . സിസ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 26.11

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. (യുവതയെ നാടുകടത്തുമോ… https://youtu.be/NpjDzR02TR4 ) ◾സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നാലായിരത്തിലധികം […]

Posted inവിനോദം

അഞ്ച് കഥാപാത്രങ്ങളായി ‘സൂര്യ 42’

ഇനിയും പേരിട്ടിട്ടില്ലാത്ത സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ബജറ്റില്‍ ഒരുങ്ങുന്നു. താല്‍ക്കാലികമായി ‘സൂര്യ 42’ എന്നാണ് ചിത്രം അറിയപ്പെടുന്നത്. 3ഡി ചരിത്ര സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ അരത്താര്‍, വെങ്കിട്ടര്‍, മണ്ടക്കാര്‍, മുകത്താര്‍, പെരുമനാഥര്‍ എന്നിങ്ങനെ അഞ്ച് കഥാപാത്രങ്ങളായി സൂര്യ എത്തുന്നു. 1000 വര്‍ഷം പഴക്കമുള്ള ഒരു ഫാന്റസി ചിത്രമാണ് സൂര്യ 42 എന്നാണ് ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫ് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ 35 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ ചിത്രീകരിച്ചു. […]

Posted inവിനോദം

‘ഒരു ജാതി മനുഷ്യന്‍’ ട്രെയിലര്‍ റിലീസ് ചെയ്തു

വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവരാണ് ഗാനരചന. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് യൂനസിയോ ആണ്. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ […]

Posted inപുസ്തകങ്ങൾ

റെഡ് സോണ്‍

ഫുട്ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്‍ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍. കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും. ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ സംഭവങ്ങളും പ്രശ്നങ്ങളും. കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ രചിച്ച റെഡ് സോണിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ്. മാതൃഭൂമി ബുക്‌സ്. വില 272 രൂപ.  

Posted inആരോഗ്യം

തണുപ്പുകാലത്ത് ഏറ്റവും നല്ല സ്‌നാക്ക് ബദാം

തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഒരു ഇടനേര സ്നാക്ക് ആയും ബദാം കഴിക്കാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കും. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണെങ്കിലും ഇതില്‍ ഭൂരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, […]

Posted inഓട്ടോമോട്ടീവ്

ഉറുസ് പെര്‍ഫോമന്റെ ഇന്ത്യയിലെത്തി

ലംബോര്‍ഗിനിയുടെ എസ്‌യുവി ഉറുസിന്റെ പെര്‍ഫോമന്റെ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്റെ കംഫര്‍ട്ടും പെര്‍ഫോമന്റെയുടെ ഹാന്‍ഡിലിങ്ങുമായാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയത്. നിലവിലെ ഉറുസിലെ നാലു ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് വി 8 എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലിലും. എന്നാല്‍ കരുത്ത് 16 എച്ച്പി വര്‍ധിച്ച് 666 എച്ച്പിയായി മാറി. ടോര്‍ക്ക് 850 എന്‍എം തന്നെ. നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് […]

Posted inബിസിനസ്സ്

കോള്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കുന്നു

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍. അഞ്ചു മുതല്‍ പത്തു ശതമാനംവരെ ഓഹരികളാണ് വിറ്റഴിക്കുക. കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോസ് സെയില്‍ വഴിയായിരിക്കും ഓഹരികള്‍ കൈമാറുക.  

Posted inബിസിനസ്സ്

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എച്ച്.പിയും

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കാന്‍ തയ്യാറായി എച്ച്.പിയും (ഹ്യൂലറ്റ്-പാക്കാര്‍ഡ് കമ്പനി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവ് എച്ച്.പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തില്‍ മൂന്നാം പാദത്തില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. പേര്‍സണല്‍ കമ്പ്യൂട്ടര്‍ വില്പനയിലൂടെയാണ് വരുമാനത്തിന്റെ 50 ശതമാനവും കമ്പനി കണ്ടെത്തുന്നത്.