Posted inബിസിനസ്സ്

കോള്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കുന്നു

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍. അഞ്ചു മുതല്‍ പത്തു ശതമാനംവരെ ഓഹരികളാണ് വിറ്റഴിക്കുക. കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോസ് സെയില്‍ വഴിയായിരിക്കും ഓഹരികള്‍ കൈമാറുക.  

Posted inബിസിനസ്സ്

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എച്ച്.പിയും

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കാന്‍ തയ്യാറായി എച്ച്.പിയും (ഹ്യൂലറ്റ്-പാക്കാര്‍ഡ് കമ്പനി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവ് എച്ച്.പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തില്‍ മൂന്നാം പാദത്തില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. പേര്‍സണല്‍ കമ്പ്യൂട്ടര്‍ വില്പനയിലൂടെയാണ് വരുമാനത്തിന്റെ 50 ശതമാനവും കമ്പനി കണ്ടെത്തുന്നത്.

Posted inശുഭരാത്രി

Shubarathri – 911

പി.പത്മരാജന്‍ കൊളുത്തിയ കൈത്തിരി : സതീഷ്ബാബു പയ്യന്നൂരെന്ന കഥാകാരന് സാംസ്‌കാരിക കേരളം വിടപറയുമ്പോള്‍ ചില ഓര്‍മപ്പെടുത്തലുകള്‍.. P. Padmarajan lit the candle: Some reminders when cultural Kerala bids farewell to the storyteller Satishbabu Payyannoor..

Posted inലേറ്റസ്റ്റ്

നെയ്മറില്ലാതെ ബ്രസീൽ രണ്ടാം കളിക്ക്.. പരിക്കേറ്റ നെയ്മറിന് രണ്ടാം മത്സരം നഷ്ടമാകും

    ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ താരം നെയ്മർക്ക് അടുത്ത മത്സരം കളിക്കാനാവില്ല എന്ന് സൂചന. സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. നെയ്മറുടെ സ്‍കാനിംഗ് റിപ്പോർട്ട് സംബന്ധിച്ചുള്ള […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 25.11.22

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കുന്നതില്‍ തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. (യുവതയെ നാടുകടത്തുമോ… https://youtu.be/NpjDzR02TR4 ) സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നാലായിരത്തിലധികം അപേക്ഷകള്‍ […]

Posted inലേറ്റസ്റ്റ്

ആ അരിക്കാശ് വേണമെന്ന് കേരളത്തോട് കേന്ദ്രം

    പ്രളയ സമയത്ത് കേരളത്തിന് നൽകിയ അരിയുടെ പണം വേണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ […]

Posted inലേറ്റസ്റ്റ്

അഡ്വക്കറ്റ് ആളൂരിന് പണികിട്ടി വക്കാലത്ത് ഇല്ലാതെ ഹാജരായ ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടി

അഡ്വക്കറ്റ് ആളൂരിന് പണികിട്ടി വക്കാലത്ത് ഇല്ലാതെ ഹാജരായ ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടി കോളിളക്കം സൃഷ്ടിക്കുന്ന കേസുകളിൽ ഹാജരായി ശ്രദ്ധ നേടുന്ന അഡ്വക്കേറ്റ് ആളൂരിന് വക്കാലത്ത് ഇല്ലാതെ ഹാജരായതിനെ തുടർന്ന് ബാർ കൗൺസിൽ വിശദീകരണം തേടി . കൊച്ചിയിൽ 19 വയസുള്ള മോഡലിനെ കൂട്ട ബലാൽസംഘം ചെയ്ത കേസിൽ കോടതിയിൽ വക്കാലത്ത് ഇല്ലാതെ കോടതിയിൽ ഹാജരായതാണ് ആളൂരിന് തിരിച്ചടിയായത്. കേസിലെ പ്രതിയായ ഡിമ്പിളിന് വേണ്ടിയാണ് വക്കാലത്ത് പോലുമില്ലാതെ ആളൂർ കോടതി മുറിയിലെത്തിയത്. ഇത് ഡിമ്പിളിന്‍റെ അഭിഭാഷകൻ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 25.11

◾എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി ഹണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ സഹിതം ബിജെപി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. ◾എംജി സര്‍വകലാശാല അധ്യാപക നിയമന അഭിമുഖത്തിനു മാര്‍ക്കിടാന്‍ പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. […]

Posted inലേറ്റസ്റ്റ്

സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശ്ശൂരില്‍

സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശ്ശൂരില്‍   ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം ശനിയാഴ്ച തൃശ്ശൂരില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം. ചൊവ്വൂര്‍ ഹരിശ്രീനഗറില്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും താമസിക്കുന്ന 55-ാം നമ്പര്‍ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 12-ന് കേരള സാഹിത്യ അക്കാദമിയിലെത്തിക്കും. തുടര്‍ന്ന് ഒന്നുവരെ മൃതദേഹം അക്കാദമിയില്‍ പൊതുദര്ശനത്തിന് വെയ്ക്കും. തിരുവനന്തപുരം വഞ്ചിയൂർ മാതൃഭൂമി റോഡിലെ ആർ.പി. അപ്പാർട്ട്മെന്റിലെ ഡി-1 ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Posted inലേറ്റസ്റ്റ്

കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിൽ തരൂരും വി ഡി സതീശനും വ്യത്യസ്ത സമയങ്ങളിൽ

ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പ്രൊഫഷണൽ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ശശി തരൂർ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ പങ്കെടുക്കുന്നുണ്ടെങ്കിലും ശശി തരൂർ രാവിലെ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിലും വി ഡി സതീശൻ വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലുമാണ് പങ്കെടുക്കുക. രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശശി തരൂരും കെ സുധാകരനും പങ്കെടുക്കും. കോണ്‍ക്ലേവ് ശക്തി പ്രകടനം അല്ലെന്ന് സംഘടകർ പറഞ്ഞു.ഡോ. എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഡിക്കോഡ് എന്ന […]