ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പ്രൊഫഷണൽ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ശശി തരൂർ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ പങ്കെടുക്കുന്നുണ്ടെങ്കിലും ശശി തരൂർ രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലും വി ഡി സതീശൻ വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലുമാണ് പങ്കെടുക്കുക. രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശശി തരൂരും കെ സുധാകരനും പങ്കെടുക്കും. കോണ്‍ക്ലേവ് ശക്തി പ്രകടനം അല്ലെന്ന് സംഘടകർ പറഞ്ഞു.ഡോ. എസ് എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക.
കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിൽ തരൂരും വി ഡി സതീശനും വ്യത്യസ്ത സമയങ്ങളിൽ
