Posted inആരോഗ്യം

തണുപ്പുകാലത്ത് ഏറ്റവും നല്ല സ്‌നാക്ക് ബദാം

തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഒരു ഇടനേര സ്നാക്ക് ആയും ബദാം കഴിക്കാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കും. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണെങ്കിലും ഇതില്‍ ഭൂരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, […]

Posted inഓട്ടോമോട്ടീവ്

ഉറുസ് പെര്‍ഫോമന്റെ ഇന്ത്യയിലെത്തി

ലംബോര്‍ഗിനിയുടെ എസ്‌യുവി ഉറുസിന്റെ പെര്‍ഫോമന്റെ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്റെ കംഫര്‍ട്ടും പെര്‍ഫോമന്റെയുടെ ഹാന്‍ഡിലിങ്ങുമായാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയത്. നിലവിലെ ഉറുസിലെ നാലു ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് വി 8 എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലിലും. എന്നാല്‍ കരുത്ത് 16 എച്ച്പി വര്‍ധിച്ച് 666 എച്ച്പിയായി മാറി. ടോര്‍ക്ക് 850 എന്‍എം തന്നെ. നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് […]

Posted inബിസിനസ്സ്

കോള്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കുന്നു

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍. അഞ്ചു മുതല്‍ പത്തു ശതമാനംവരെ ഓഹരികളാണ് വിറ്റഴിക്കുക. കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോസ് സെയില്‍ വഴിയായിരിക്കും ഓഹരികള്‍ കൈമാറുക.  

Posted inബിസിനസ്സ്

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എച്ച്.പിയും

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കാന്‍ തയ്യാറായി എച്ച്.പിയും (ഹ്യൂലറ്റ്-പാക്കാര്‍ഡ് കമ്പനി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവ് എച്ച്.പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തില്‍ മൂന്നാം പാദത്തില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. പേര്‍സണല്‍ കമ്പ്യൂട്ടര്‍ വില്പനയിലൂടെയാണ് വരുമാനത്തിന്റെ 50 ശതമാനവും കമ്പനി കണ്ടെത്തുന്നത്.

Posted inശുഭരാത്രി

Shubarathri – 911

പി.പത്മരാജന്‍ കൊളുത്തിയ കൈത്തിരി : സതീഷ്ബാബു പയ്യന്നൂരെന്ന കഥാകാരന് സാംസ്‌കാരിക കേരളം വിടപറയുമ്പോള്‍ ചില ഓര്‍മപ്പെടുത്തലുകള്‍.. P. Padmarajan lit the candle: Some reminders when cultural Kerala bids farewell to the storyteller Satishbabu Payyannoor..

Posted inലേറ്റസ്റ്റ്

നെയ്മറില്ലാതെ ബ്രസീൽ രണ്ടാം കളിക്ക്.. പരിക്കേറ്റ നെയ്മറിന് രണ്ടാം മത്സരം നഷ്ടമാകും

    ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ താരം നെയ്മർക്ക് അടുത്ത മത്സരം കളിക്കാനാവില്ല എന്ന് സൂചന. സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. നെയ്മറുടെ സ്‍കാനിംഗ് റിപ്പോർട്ട് സംബന്ധിച്ചുള്ള […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 25.11.22

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കുന്നതില്‍ തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. (യുവതയെ നാടുകടത്തുമോ… https://youtu.be/NpjDzR02TR4 ) സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നാലായിരത്തിലധികം അപേക്ഷകള്‍ […]

Posted inലേറ്റസ്റ്റ്

ആ അരിക്കാശ് വേണമെന്ന് കേരളത്തോട് കേന്ദ്രം

    പ്രളയ സമയത്ത് കേരളത്തിന് നൽകിയ അരിയുടെ പണം വേണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ […]

Posted inലേറ്റസ്റ്റ്

അഡ്വക്കറ്റ് ആളൂരിന് പണികിട്ടി വക്കാലത്ത് ഇല്ലാതെ ഹാജരായ ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടി

അഡ്വക്കറ്റ് ആളൂരിന് പണികിട്ടി വക്കാലത്ത് ഇല്ലാതെ ഹാജരായ ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടി കോളിളക്കം സൃഷ്ടിക്കുന്ന കേസുകളിൽ ഹാജരായി ശ്രദ്ധ നേടുന്ന അഡ്വക്കേറ്റ് ആളൂരിന് വക്കാലത്ത് ഇല്ലാതെ ഹാജരായതിനെ തുടർന്ന് ബാർ കൗൺസിൽ വിശദീകരണം തേടി . കൊച്ചിയിൽ 19 വയസുള്ള മോഡലിനെ കൂട്ട ബലാൽസംഘം ചെയ്ത കേസിൽ കോടതിയിൽ വക്കാലത്ത് ഇല്ലാതെ കോടതിയിൽ ഹാജരായതാണ് ആളൂരിന് തിരിച്ചടിയായത്. കേസിലെ പ്രതിയായ ഡിമ്പിളിന് വേണ്ടിയാണ് വക്കാലത്ത് പോലുമില്ലാതെ ആളൂർ കോടതി മുറിയിലെത്തിയത്. ഇത് ഡിമ്പിളിന്‍റെ അഭിഭാഷകൻ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 25.11

◾എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി ഹണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ സഹിതം ബിജെപി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. ◾എംജി സര്‍വകലാശാല അധ്യാപക നിയമന അഭിമുഖത്തിനു മാര്‍ക്കിടാന്‍ പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. […]