അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കാന്‍ തയ്യാറായി എച്ച്.പിയും (ഹ്യൂലറ്റ്-പാക്കാര്‍ഡ് കമ്പനി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവ് എച്ച്.പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തില്‍ മൂന്നാം പാദത്തില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. പേര്‍സണല്‍ കമ്പ്യൂട്ടര്‍ വില്പനയിലൂടെയാണ് വരുമാനത്തിന്റെ 50 ശതമാനവും കമ്പനി കണ്ടെത്തുന്നത്.
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എച്ച്.പിയും
