ദേശീയ കലാ ഉത്സവിൽ പങ്കെടുക്കാനുള്ള പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാനതല മത്സരങ്ങൾ കലാഉത്സവ് 23 ഈ മാസം 27 ന് മലപ്പുറത്ത് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ മലപ്പുറം ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍ ഗേള്‍സ് & ബോയ്സിലും, ഗവ.എല്‍.പി.സ്കൂളും വേദിയാകും. പത്ത് വേദികളിലായിട്ടാണ് പതിനാല് ജില്ലകളില്‍ നിന്നുള്ള ആണ്‍-പെണ്‍ വിഭാഗങ്ങളിലെ 280 കുട്ടികള്‍ മാറ്റുരയ്ക്കുന്നത്. ഇക്കുറി പത്തിനങ്ങളിലാണ് സംസ്ഥാനതല കലാഉത്സവ് അരങ്ങേറുക. ശാസ്ത്രീയ-നാടോടി നൃത്തയിനങ്ങള്‍, നാടകം, ശാസ്ത്രീയ സംഗീതം, പരമ്പരാഗത സംഗീതം, […]
മധ്യാഹ്ന വാർത്തകൾ 25.11.22
സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുറച്ച കടമെടുപ്പു പരിധി വര്‍ധിപ്പിക്കണം. കേന്ദ്ര ബജറ്റിന്ുമുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായാണ് ധനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. അഞ്ചു വര്‍ഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുടെ അപ്പീല്‍ അടക്കമുള്ള ഹര്‍ജികള്‍ വേഗത്തില്‍ ലിസ്റ്റ് ചെയ്യണമെന്നു സുപ്രീം കോടതി. ഇതുസംബന്ധിച്ച് രജിസ്ട്രിയ്ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കുമെന്നു ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് […]
ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തട്ടിപ്പിനെക്കുറിച്ച് ഗവർണ്ണർക്ക് പരാതി നൽകി സന്ദീപ് വാര്യർ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതിയും ഡൽഹിയിലെത്തി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ 100 കോടി രൂപയിലധികം സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതിയും ബഹു ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ […]
സൂര്യവംശം
‘സൂര്യവംശ’ത്തില്‍ മേതില്‍ ഒരു ആത്മനിയന്ത്രണത്തിന്റെ നഷ്ടത്തില്‍ നേടിയെടുക്കുന്ന അപൂര്‍വ്വമായ കാലദര്‍ശനം സ്നേഹം എന്ന വികാരത്തെ നിത്യമായ കാലത്തിന്റെ പര്യായമാക്കി മാറ്റുന്നു. കടന്നുപോകുന്ന നിമിഷം സ്തംഭിക്കുന്നു. ഇനിയത്തെ നിമിഷം വരുന്നുമില്ല. ഇങ്ങനെ എല്ലാവിധമാനങ്ങള്‍ക്കും അതീതമായ കാലത്തിന്റെ ഒരു നിമിഷബിന്ദുവിനെ സൃഷ്ടിച്ചുകൊണ്ട് അതിലൂടെ നോവലിസ്റ്റ് മനുഷ്യവര്‍ഷങ്ങളെയും ദേവവര്‍ഷങ്ങളെയും കടത്തിവിടുന്നു. മലയാള നോവല്‍സാഹിത്യത്തില്‍ മാറ്റത്തിന്റെ കൊടിയടയാളമായി എന്നെന്നും നിലകൊള്ളുന്ന ‘സൂര്യവംശം’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് അമ്പതു വര്‍ഷം തികയുന്ന വേളയില്‍ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്. നമ്പൂതിരിയുടെ ചിത്രങ്ങളോടൊപ്പം. മേതില്‍ രാധാകൃഷ്ണന്‍. മാതൃഭൂമി ബുക്‌സ്. […]
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത് .സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് . നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നരഹത്യാകുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്ക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. കേരളത്തിൽ ചർച്ചാവിഷയമായ കേസ് […]
ഒരു സെക്കന്‍ഡില്‍ ആപ്പിളിന് വരുമാനം ഒന്നര ലക്ഷം!
ഓരോ സെക്കന്‍ഡിലും ഒന്നര ലക്ഷം രൂപയുടെ വരുമാനം! ലോകത്തെ ഏറ്റവും പ്രമുഖമായ ടെക് കമ്പനിയായ ആപ്പിള്‍ ഒരു സെക്കന്‍ഡില്‍ ഉണ്ടാക്കുന്ന തുകയാണിത്. ഒരു ദിവസത്തെ ആപ്പിളിന്റെ വരുമാനം 1,282 കോടിയും! ആപ്പിളിന് തൊട്ട് പിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റുമമുണ്ട്. വാരന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുളള ബെര്‍ക്കിഷെയര്‍ ഹാത്ത്വേയാണ് നാലാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് 1.14 ലക്ഷം രൂപയും ബെര്‍ക്ഷെയര്‍ ഹതവേ 1.10 ലക്ഷം രൂപയാണ് സെക്കന്‍ഡില്‍ ഉണ്ടാക്കുന്നത്. അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ തിപാല്‍റ്റിയാണ് കമ്പനികളുടെ വരുമാനം […]
ഇന്ത്യന്‍ ഓഹരികളിലേക്കുള്ള വിദേശനിക്ഷേപത്തില്‍ ഇടിവ്
ഇന്ത്യന്‍ ഓഹരികളിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം നടപ്പുവര്‍ഷം ജൂലായ്-സെപ്തംബറില്‍ 2021ലെ സമാനപാദത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞു. 1,360 കോടി ഡോളറില്‍ നിന്ന് 1,030 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വ്യക്തമാക്കി. നടപ്പുവര്‍ഷം ആദ്യപാദമായ ഏപ്രില്‍-ജൂണിനെ അപേക്ഷിച്ച് ഇടിവ് 37 ശതമാനമാണ്. പുതിയ ഇക്വിറ്റി എഫ്.ഡി.ഐ., പുനര്‍നിക്ഷേപം, മറ്റ് മൂലധനനിക്ഷേപം എന്നിവയടക്കം ഓഹരികളിലേക്കുള്ള മൊത്തം എഫ്.ഡി.ഐ കഴിഞ്ഞപാദത്തില്‍ 1,980 കോടി ഡോളറില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 1,660 കോടി […]
ചിത്ര ആലപിച്ച ‘ഹയ’യിലെ താരാട്ട് പാട്ട്
വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലെ താരാട്ട് പാട്ട് പുറത്തുവിട്ടു. ഒരിടവേളക്ക് ശേഷം കെ.എസ് ചിത്ര ആലപിച്ച ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഒരു ക്യാംപസ് ത്രില്ലര്‍ ചിത്രമാണ് ഹയ. മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്, ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ […]
ഖെദ്ദയിലെ ആദ്യ ഗാനമെത്തി
ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ‘ഖെദ്ദ’ ചിത്രീകരണം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീവത്സന്‍ ജെ. മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് പാടിയിരിക്കുന്നത്. ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും […]
ദുല്‍ഖറിന്റെ ബൈക്ക് എഫ് 77 വിപണിയിലെത്തി
ദുല്‍ഖര്‍ സല്‍മാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയില്‍. ഒര്‍ജിനല്‍, റെക്കോണ്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം മാത്രം നിര്‍മിക്കുന്ന പ്രത്യേക പതിപ്പിന്റെ വില 5.5 ലക്ഷം രൂപയാണ്. ബൈക്കിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. ജനുവരി ആദ്യം ബൈക്ക് ഉപഭോക്താക്കള്‍ക്കു ലഭിച്ചുതുടങ്ങും. […]
