ഇന്ത്യന്‍ ഓഹരികളിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം നടപ്പുവര്‍ഷം ജൂലായ്-സെപ്തംബറില്‍ 2021ലെ സമാനപാദത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞു. 1,360 കോടി ഡോളറില്‍ നിന്ന് 1,030 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വ്യക്തമാക്കി. നടപ്പുവര്‍ഷം ആദ്യപാദമായ ഏപ്രില്‍-ജൂണിനെ അപേക്ഷിച്ച് ഇടിവ് 37 ശതമാനമാണ്. പുതിയ ഇക്വിറ്റി എഫ്.ഡി.ഐ., പുനര്‍നിക്ഷേപം, മറ്റ് മൂലധനനിക്ഷേപം എന്നിവയടക്കം ഓഹരികളിലേക്കുള്ള മൊത്തം എഫ്.ഡി.ഐ കഴിഞ്ഞപാദത്തില്‍ 1,980 കോടി ഡോളറില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 1,660 കോടി ഡോളറിലെത്തി. ആഗോള സമ്പദ്പ്രതിസന്ധിയാണ് നിക്ഷേപത്തെ തളര്‍ത്തുന്നത്. ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം ഒഴുക്കുന്നത് സിംഗപ്പൂരാണ്. ഏറ്റവുമധികം എഫ്.ഡി.ഐ ഒഴുകുന്നത് മഹാരാഷ്ട്രയിലേക്കാണ്. കര്‍ണാടക, ഗുജറാത്ത് എന്നിവ യഥാക്രമം രണ്ടുംമൂന്നും സ്ഥാനംനേടി.
ഇന്ത്യന്‍ ഓഹരികളിലേക്കുള്ള വിദേശനിക്ഷേപത്തില്‍ ഇടിവ്
