ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ‘ഖെദ്ദ’ ചിത്രീകരണം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീവത്സന്‍ ജെ. മേനോന് ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് പാടിയിരിക്കുന്നത്. ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ് കാന. ക്യാമറ പ്രതാപ് പി നായര്‍. ബിജിപാലാണ് പശ്ചാത്തല സംഗീതം. ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ എത്തും.
ഖെദ്ദയിലെ ആദ്യ ഗാനമെത്തി
