കാല്‍സ്യം, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങി മറ്റ് പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് പാല്‍. ഇത് ഒരു മികച്ച പ്രോട്ടീന്‍ ഉറവിടവും മാംസത്തിന് ബദലായുള്ള സസ്യാഹാരവുമാണ്. പ്രായത്തിനനുസരിച്ച് കുടിക്കേണ്ട പാലിന്റെ അളവിലും വ്യത്യാസമുണ്ട്. നവജാതശിശുവിന് കുറഞ്ഞത് 6 മാസമെങ്കിലും അമ്മയുടെ പാല്‍ മാത്രം നല്‍കണം. ആ സമയത്ത് കുഞ്ഞിന് കൂടുതല്‍ പോഷകാഹാരം ആവശ്യമുണ്ട്. 6 മാസം മുതല്‍ ഏകദേശം 1 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അമ്മയുടെ പാല്‍ ഒഴികെയുള്ള പാലും […]
ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക്ക് കാര്‍
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പ്രവൈഗ് ഡൈനാമിക്സ് തങ്ങളുടെ ആദ്യത്തെ മെയിഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രവൈഗ് ഡിഫൈ എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവിക്ക് 500 കിലോമീറ്റര്‍ എന്ന റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് കാര്‍ ആണ് ഡിഫൈ എസ്‌യുവി. പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത വാഹനത്തിന്റെ വില 39.5 ലക്ഷം (എക്സ് ഷോറൂം) രൂപയാണ്. 51000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് പ്രവേഗ് […]
ജിയോ ‘പ്ലാറ്റ്ഫോം’ എത്തുന്നു
പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യാന്‍ ജിയോ. ഫേസ്ബുക്ക് റീല്‍സും, യൂട്യൂബ് ഷോര്‍ട്സും പോലെ ‘പ്ലാറ്റ്ഫോം’ എന്ന് പേരിട്ടിരിക്കുന്ന ഒരു ആപ് ആയിരിക്കും ഇത്. എന്നാല്‍, റീല്‍സിനെ പോലെ ഇത് എല്ലാവര്‍ക്കും കണ്ടെന്റ് അപ്ലോഡ് ചെയ്യാന്‍ തുറന്നു കിട്ടിയേക്കില്ല. വിനോദ വ്യവസായത്തിലുള്ള താരങ്ങള്‍ക്കായിരിക്കും ഇതില്‍ചേര്‍ന്ന് കണ്ടെന്റ് അപ്ലോഡ് ചെയ്യാന്‍ സാധിക്കുക എന്നാണ് സൂചന. അവരുടെ മിടുക്കിന് അനുസരിച്ച് സ്വാഭാവികമായി വളര്‍ന്ന് സ്ഥിര വരുമാനം ഉണ്ടാക്കാനും, അത് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാനുമുള്ള അവസരം പ്ലാറ്റ്ഫോമില്‍ ലഭിച്ചേക്കും. ജിയോ പ്ലാറ്റ്ഫോംസ്, […]
ലാഭം കുതിച്ചുയര്‍ന്ന് എല്‍ഐസി
എല്‍ ഐ സിയുടെ ലാഭം കുതിച്ചുയര്‍ന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയര്‍ന്നു. അക്കൗണ്ടിങ് നയത്തില്‍ വരുത്തിയ കാര്യമായ മാറ്റത്തെ തുടര്‍ന്ന് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും വന്‍ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാര്‍ഷികം അവസാനിച്ചപ്പോള്‍ 15952 കോടി രൂപയാണ് എല്‍ ഐ സിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1434 കോടി രൂപയായിരുന്നു ലാഭം. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭമാണ് വരുമാനത്തിന്റെ 40 ശതമാനവും. ഇത് 6798.61 കോടി രൂപയാണ്. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്. […]
പാൽ വില കൂടിയാൽ കർഷകർക്ക് പ്രയോജനം; മന്ത്രി ചിഞ്ചുറാണി
ഡിസംബർ ഒന്ന് മുതൽ കൂട്ടുന്ന പാൽ വില കർഷകർക്ക് പ്രയോജകരമാകും വിധത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. എന്നാൽ പാൽ വിലയുടെ വർധന കൊണ്ട് കർഷകർക്ക് പ്രയോജനമില്ലെന്ന കാരണത്താൽ കർഷകർ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മലപ്പുറത്ത് പറഞ്ഞു.മലപ്പുറം ജില്ലയിൽ മാത്രം പാല്‍ ഉല്‍പ്പാദനത്തില്‍ 27 ശതമാനം കുറവുണ്ടായെന്നും അദ്ദഹം പറഞ്ഞു. ഏറ്റവും കൂടുതൽ ക്ഷീരകർഷകർ മേഖലയിൽ നിന്ന് കൊഴിഞ്ഞുപോയതും മലപ്പുറത്താണ്. വില കൂട്ടുന്നതിനെ തുടർന്ന് അതിർത്തി കടന്നെത്തുന്ന മായം കലർന്ന പാൽവരവിനെ […]
കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും; വിഴിഞ്ഞം സമര സമിതി കൺവീനർ
വിഴിഞ്ഞം സമരത്തിനെതിരായ കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര. തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഫാ. യൂജിൻ പെരേര ആരോപിച്ചു. വിഴിഞ്ഞത്ത് നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സംഘർഷമെന്നും അദ്ദേഹം ആരോപിച്ചു. പ്രദേശവാസികളുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. .ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് […]
ഏകീകൃത കുർബാന തർക്കം, ബസിലിക്കക്ക് മുന്നിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചു
കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിഭാഗം തടഞ്ഞു. രാവിലെ ആറ് മണിയോടെ എത്തിയ ബിഷപ്പിനെ ഗേറ്റിന് മുന്നിൽ തന്നെ തടയുകയായിരുന്നു. വൻ പൊലീസ് സുരക്ഷ എത്തിയെങ്കിലും ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരുന്നതോടെ ബിഷപ്പിന് ബസലിക്കയിൽ പ്രവേശിക്കാനായില്ല.ഏകീകൃത കുർബാനക്ക് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവർ.ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാഗം വലിച്ചെറിഞ്ഞു.മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ കുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ […]
ഡല്‍ഹി മദ്യനയ കേസില്‍ സിസോദിയയ്ക്ക് ഇ ഡി യുടെ ക്ലീൻ ചിറ്റ്
ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് സര്‍പ്പിച്ച കുറ്റപത്രത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരില്ല. റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായര്‍ ഉള്‍പ്പടെ ഏഴ് പേരെ പ്രതി ചേര്‍ത്ത് സിബിഐയും ഇന്നലെ മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികളുടെ മൊഴികളും അനുബന്ധ രേഖകളും ഉൾപ്പെടുത്തിയ മൂവായിരത്തോളം പേജുകൾ അടങ്ങിയതാണ് കുറ്റപത്രം. മനീഷ് സിസോദിയയുടെ പേരില്ലാതെ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി.പ്രധാനമന്ത്രി വ്യക്തിപരമായി […]
അമിത് ഷായ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനും ഒന്നും പറയാനില്ല;യച്ചൂരി
2002 ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തില്‍ കലാപകാരികളെ പാഠം പഠിപ്പിച്ച് ബിജെപി സമാധാനം സ്ഥാപിച്ചെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് അമിത് ഷായുടെ പരാമര്‍ശം. തെരഞ്ഞെടുപ്പു കാലത്ത് വിദ്വേഷം വളര്‍ത്താനാണ് ബിജെപിയും അമിത് ഷായും ശ്രമിക്കുന്നത്. ഇത്രയും ഗുരുതര പരാമര്‍ശം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അർജന്റീനയ്ക്ക് മുന്നിൽ നിഷ്പ്രഭനായി ഒച്ചാവ
ഇത് അര്‍ജന്റീനയുടെ തിരിച്ചുവരവ്. പാറപോലെ ഉറച്ചു നിന്ന മെക്സിക്കന്‍ പ്രതിരോധത്തെ രണ്ട് തവണ ഭേദിച്ച മെസിയും സംഘവും ആരാധകരുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 64-ാം മിനിറ്റില്‍ ഡി മരിയ നല്‍കിയ പാസ് മെസിയുടെ ഇടംകാലടിയിലൂടെ പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചപ്പോള്‍ ആരാധകവൃന്ദം ആര്‍ത്തിരമ്പി. തുടര്‍ന്ന് 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ടിലൂടെ അര്‍ജന്റീന വിജയം അരക്കിട്ടുറപ്പിച്ചു.
