ഇത് അര്‍ജന്റീനയുടെ തിരിച്ചുവരവ്. പാറപോലെ ഉറച്ചു നിന്ന മെക്സിക്കന്‍ പ്രതിരോധത്തെ രണ്ട് തവണ ഭേദിച്ച മെസിയും സംഘവും ആരാധകരുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 64-ാം മിനിറ്റില്‍ ഡി മരിയ നല്കിയ പാസ് മെസിയുടെ ഇടംകാലടിയിലൂടെ പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചപ്പോള്‍ ആരാധകവൃന്ദം ആര്‍ത്തിരമ്പി. തുടര്‍ന്ന് 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ടിലൂടെ അര്‍ജന്റീന വിജയം അരക്കിട്ടുറപ്പിച്ചു.
അർജന്റീനയ്ക്ക് മുന്നിൽ നിഷ്പ്രഭനായി ഒച്ചാവ
