കാല്‍സ്യം, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങി മറ്റ് പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് പാല്. ഇത് ഒരു മികച്ച പ്രോട്ടീന്‍ ഉറവിടവും മാംസത്തിന് ബദലായുള്ള സസ്യാഹാരവുമാണ്. പ്രായത്തിനനുസരിച്ച് കുടിക്കേണ്ട പാലിന്റെ അളവിലും വ്യത്യാസമുണ്ട്. നവജാതശിശുവിന് കുറഞ്ഞത് 6 മാസമെങ്കിലും അമ്മയുടെ പാല് മാത്രം നല്‍കണം. ആ സമയത്ത് കുഞ്ഞിന് കൂടുതല്‍ പോഷകാഹാരം ആവശ്യമുണ്ട്. 6 മാസം മുതല്‍ ഏകദേശം 1 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അമ്മയുടെ പാല് ഒഴികെയുള്ള പാലും മറ്റും നല്‍കാം. ഒരു വയസ്സു മുതല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. എന്നാല്‍ കുട്ടികള്‍ ഈ പ്രായത്തില്‍ പോലും പാല് കുടിക്കാന്‍ മടിക്കുകയും മുലപ്പാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ പ്രായത്തില്‍, അവര്‍ക്ക് പ്രതിദിനം 800-900 മില്ലി വരെ പാല് നല്‍കണം. മൂന്ന് വയസ്സു മുതല്‍ എട്ടു വയസ്സ് വരെ കുട്ടിയുടെ എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിന്, ദിവസവും കുറഞ്ഞത് രണ്ടര കപ്പ് പാലെങ്കിലും നല്‍കുന്നത് ശീലമാക്കണം. ഇതോടൊപ്പം പാലില്‍ ഉണ്ടാക്കുന്ന സാധനങ്ങളും നല്‍കണം. 9 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ദിവസവും 3 കപ്പ് പാലില്‍ കൂടുതല്‍ നല്‍കണം. അവര്‍ കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അവര്‍ക്ക് പ്രതിദിനം 3000 കലോറി ആവശ്യമാണ്. കുട്ടിക്ക് 15 വയസ്സിന് മുകളിലാണെങ്കില്‍ ദിവസവും ഒന്നര ഗ്ലാസ്സ് പാല് കുടിക്കുന്നത് ശീലമാക്കണം. ആയുര്‍വേദം അനുസരിച്ച്, മുതിര്‍ന്നവര്‍ക്ക് പാല് കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഉറങ്ങുന്നതിന് മുമ്പാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം, ആയുര്‍വേദം അതിരാവിലെ പാല് ശുപാര്‍ശ ചെയ്യുന്നു. രാത്രിയില്‍ പാല് കുടിക്കുന്നത് ഓജസ് വര്‍ധിപ്പിക്കുന്നു. പാല് ഉറക്കം നല്‍കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രായത്തിനനുസരിച്ച് പാല് കുടിക്കാം
