ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് വീട് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് നിലവിൽ താമസിക്കുന്ന സ്ഥലത്തിനല്ലെന്ന് റവന്യൂ വകുപ്പ്. വാടകയ്ക്ക്കൊടുത്ത വീടിനാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. മൂന്നാർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻറെയും ഭാര്യ ലത രാജേന്ദ്രൻറെയും പേരിലുള്ള ഒൻപത് സെൻറ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ രാജേന്ദ്രൻ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. അതിനാൽ സര്‍വേ നന്പരിൽ തിരുത്തൽ വരുത്തമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകൾ തമ്മിൽ വ്യത്യാസം ഉള്ളതിനാൽ സർവ്വേ നനമ്പർ തിരുത്താനുള്ള അപേക്ഷ നിരസിച്ചു. വീണ്ടും ഒഴിപ്പിക്കൽ നോട്ടീസ് നൽകി. സിമന്റ് കട്ടയുപയോഗിച്ച വീടാണ് ഒഴിപ്പിക്കാനുള്ളത്. ഇതിനൊപ്പം മറ്റു 61 പേർക്ക് കൂടി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും റവന്യു വകുപ്പറിയിച്ചു.ഇതിനിടെ കയ്യേറ്റമൊഴിപ്പിക്കണമെന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൻറെ നിർദ്ദേശം റവന്യൂ ഉദ്യോഗസ്ഥർ വൈകിപ്പിച്ചു എന്നും പരാതിയുയരുന്നു..
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാടകവീടിനാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്
