പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര് ഷാജിയുടെ ജയിൽ മോചന ഹർജിയിൽ സുപ്രീം കോടതി സംസ്ഥാനത്തിന് അടിയന്തിര നോട്ടീസയച്ചു.ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാറിനെ അടിയന്തര നോട്ടീസ് അയച്ചത്.സ്റ്റാൻഡിംഗ് കൗൺസൽ വഴിയാണ് സർക്കാരിന് നോട്ടീസ് നൽകുക. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദ്ദേശം. പതിനേഴ് വർഷമായി താൻ ജയിലാണെന്നും മോചനം നല്‍കണമെന്നുമാണ് ഷാജി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. മുൻപ് ഷാജിക്ക് ജയിൽ മോചനത്തിനുള്ള വഴി ഒരുങ്ങിയതായിരുന്നു. […]
ഗുജറാത്തിലെ മുൻ ബിജെപി മന്ത്രി ജയനാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നു.
മുൻ ബിജെപി മന്ത്രി ജയനാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണിത് . തിങ്കളാഴ്ച കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് എത്തിയാണ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 75 കാരനായ വ്യാസിനെ അഹമ്മദാബാദിൽ പാർട്ടിയിൽ അംഗത്വം നല്കി.നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്. ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 1, 5 തീയതികളിലാണ്.
മദ്ധ്യാഹ്ന വാർത്തകൾ 28.11.22
വിഴിഞ്ഞം സംഘര്‍ഷത്തില്‍ മൂവായിരം പേര്‍ക്കെതിരേ കേസ്. വൈദികര്‍ അടക്കമുള്ളവരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല. പോലീസ് സ്റ്റേഷന് ആക്രമിച്ചു, സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കി, കസ്റ്റഡിയിലെടുത്തവരെ വിട്ടില്ലെങ്കില്‍ സ്റ്റേഷനില്‍ പൊലീസിനെ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം സംഭവത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി. അയ്യായിരം പോലീസിനെ വിന്യസിപ്പിച്ചെന്നു സര്‍ക്കാര്‍. മൂവായിരം സമരക്കാര്‍ പോലീസ് സ്റ്റേഷന് വളഞ്ഞ് ആക്രമണം നടത്തി. ഇതിനെതിരേയും കേസെടത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ […]
സിൽവർ ലൈൻ ; ഇനി റെയിൽവേ ബോർഡിന്റെ അനുമതിക്ക് ശേഷം
സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. പദ്ധതിക്കായുള്ള മുഴുവൻ ഉദ്യോഗസ്ഥരേയും തിരിച്ചു വിളിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള ഉത്തരവിറങ്ങി. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ തുടക്കം മുതൽ തന്നെ ജനങ്ങൾ എതിർത്തിരുന്നു. എങ്കിലും ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയതോടെ എതിർപ്പ് കൂടി. പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടർന്നു. സ്ത്രീകളും കുട്ടികളും […]
നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെ നാലിടങ്ങളിൽ പ്രസംഗിക്കും.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് നാലിടങ്ങളിൽ പ്രസംഗിക്കും. കച്ചിലെ അഞ്ജർ , ജാമ് നഗറിലെ ഗോർധൻ പാർ, ഭാവ് നഗറിലെ പാലിതാന, രാജ്കോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.പ്രധനാമന്ത്രിയുടെ വാക്കുകൾക്കായി ജനം കാതോർക്കുന്നത് കൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് എന്ന് രാജ്കോട്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് കമലേഷ് മിറാണി വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നാലിടങ്ങളിൽ പ്രത്യേക സമ്മേളങ്ങളിൽ പ്രസംഗിക്കുന്നുണ്ട് . ഖേരാലു, […]
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് വീട് ഒഴിയാനുള്ള നോട്ടീസ്
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് വീട് ഒഴിഞ്ഞു കൊടുക്കുവാനുള്ള നോട്ടീസ് നൽകി സർക്കാർ. ഗവൺമെന്റ് ക്വാർട്ടേഴ്സിലാണ് അവർ താമസിക്കുന്നത് .അനന്ത് നാഗ് ജില്ലയിലെ ഹൗസിംഗ് കോളനിയിലുള്ള ഏഴാം നമ്പർ വീടാണ് ഇരുപത്തിനാല് മണിക്കൂറിനകം ഒഴിഞ്ഞു കൊടുക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകിയത്. ഒഴിഞ്ഞില്ലെങ്കിൽ നടപടിയെടുക്കും എന്ന് ഡെപ്യൂട്ടി കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത് മെഹ്ബൂബ സ്ഥിരീകരിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന വികസനത്തിനുതകുന്ന വമ്പൻ പദ്ധതികൾ നിർത്തിവയ്ക്കാനാവില്ല എന്നദ്ദേഹം പറഞ്ഞു. സമരക്കാരുടെ ഏഴാവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചു .എന്നിട്ടും അവർ സമരം തുടരുകയാണ്. മാത്രമല്ല ഇപ്പോൾ സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നു. മത സ്പർദ്ധ വളർത്താനുള്ള ശ്രമവും ഇതിനിടയിൽ നടക്കുന്നുണ്ട്. സമരക്കാരുടെ മതവിഭാഗത്തിൽ പെടാത്തവരുടെ വീടാക്രമിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സ്ത്രീകളേയും കുട്ടികളെയും രംഗത്തിറക്കി സമരം നടത്തുന്നതിനാൽ പോലീസ് സംയമനം പാലിക്കുകയാണ് . ഇന്ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട് . […]
Vayanalokam – 150
വൈശാഖന്റെ കാര്‍ത്തിക എന്ന കഥയാണ് ഡെയ്ലി ന്യൂസ് വായനാലോകത്തിലെ 150-ാമത്തെ കഥയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത് Vaishakh’s story Karthika is listed as the 150th story in the world of reading by Daily News. Presented by: Praveeja Vineeth
എന്തോ, എല്ലാവർക്കും എന്നെ ഇഷ്ടമാണ്
ശശി തരൂരിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണ്. അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന് കുറ്റപ്പെടുത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്. ശശി തരൂരിന്റെ കഴിവുകള്‍ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണമെന്ന് ഹൈബി ഈഡന് എംപി. തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ഗ്ലോബല്‍ കമ്യൂണിറ്റി കാതോര്‍ക്കുന്ന വ്യക്തിത്വമാണ് ശശി തരൂര്‍. ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. […]
കാനഡ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു
തകര്‍പ്പന്‍ ജയവുമായി ക്രൊയേഷ്യ. ലോകകപ്പിലെ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി ക്രൊയേഷ്യ. ക്രൊയേഷ്യയെ വിറപ്പിച്ച് കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ നേടിയത് കാനഡയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നേ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഉയിര്‍ത്തെഴുന്നേറ്റു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ച് കാനഡയെ നിലംപരിശാക്കി. ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയുടെ വിജയം ഗംഭീരമാക്കിയത്.
