ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് നാലിടങ്ങളിൽ പ്രസംഗിക്കും. കച്ചിലെ അഞ്ജർ , ജാമ് നഗറിലെ ഗോർധൻ പാർ, ഭാവ് നഗറിലെ പാലിതാന, രാജ്കോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.പ്രധനാമന്ത്രിയുടെ വാക്കുകൾക്കായി ജനം കാതോർക്കുന്നത് കൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് എന്ന് രാജ്കോട്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് കമലേഷ് മിറാണി വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നാലിടങ്ങളിൽ പ്രത്യേക സമ്മേളങ്ങളിൽ പ്രസംഗിക്കുന്നുണ്ട് . ഖേരാലു, സാവ്ലി, ഭിലോദ, നാരൻപുര എന്നിവിടങ്ങളിലെ പൊതു റാലികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നത് .
നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെ നാലിടങ്ങളിൽ പ്രസംഗിക്കും.
