ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് വീട് ഒഴിഞ്ഞു കൊടുക്കുവാനുള്ള നോട്ടീസ് നൽകി സർക്കാർ. ഗവൺമെന്റ് ക്വാർട്ടേഴ്സിലാണ് അവർ താമസിക്കുന്നത് .അനന്ത് നാഗ് ജില്ലയിലെ ഹൗസിംഗ് കോളനിയിലുള്ള ഏഴാം നമ്പർ വീടാണ് ഇരുപത്തിനാല് മണിക്കൂറിനകം ഒഴിഞ്ഞു കൊടുക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകിയത്. ഒഴിഞ്ഞില്ലെങ്കിൽ നടപടിയെടുക്കും എന്ന് ഡെപ്യൂട്ടി കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത് മെഹ്ബൂബ സ്ഥിരീകരിച്ചു.
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് വീട് ഒഴിയാനുള്ള നോട്ടീസ്
