വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന വികസനത്തിനുതകുന്ന വമ്പൻ പദ്ധതികൾ നിർത്തിവയ്ക്കാനാവില്ല എന്നദ്ദേഹം പറഞ്ഞു. സമരക്കാരുടെ ഏഴാവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചു .എന്നിട്ടും അവർ സമരം തുടരുകയാണ്. മാത്രമല്ല ഇപ്പോൾ സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നു. മത സ്പർദ്ധ വളർത്താനുള്ള ശ്രമവും ഇതിനിടയിൽ നടക്കുന്നുണ്ട്. സമരക്കാരുടെ മതവിഭാഗത്തിൽ പെടാത്തവരുടെ വീടാക്രമിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സ്ത്രീകളേയും കുട്ടികളെയും രംഗത്തിറക്കി സമരം നടത്തുന്നതിനാൽ പോലീസ് സംയമനം പാലിക്കുകയാണ് . ഇന്ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട് . കളക്റ്ററും പോലീസ് കമ്മീഷണറും ചേർന്ന് വിളിച്ച മീറ്റിങ്ങിലെ തീരുമാനവും കോടതി ഉത്തരവും കൂട്ടിച്ചേർത്ത് തുടർനടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.
