തകര്‍പ്പന്‍ ജയവുമായി ക്രൊയേഷ്യ. ലോകകപ്പിലെ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി ക്രൊയേഷ്യ. ക്രൊയേഷ്യയെ വിറപ്പിച്ച് കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ നേടിയത് കാനഡയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നേ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഉയിര്‍ത്തെഴുന്നേറ്റു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ച് കാനഡയെ നിലംപരിശാക്കി. ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയുടെ വിജയം ഗംഭീരമാക്കിയത്.
കാനഡ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു
