മുൻ ബിജെപി മന്ത്രി ജയനാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണിത് . തിങ്കളാഴ്ച കോണ്ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് എത്തിയാണ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 75 കാരനായ വ്യാസിനെ അഹമ്മദാബാദിൽ പാർട്ടിയിൽ അംഗത്വം നല്കി.നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്. ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 1, 5 തീയതികളിലാണ്.
ഗുജറാത്തിലെ മുൻ ബിജെപി മന്ത്രി ജയനാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നു.
