രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. രാജ്യം നേരിട്ട ഏറ്റവും രൂക്ഷമായ പ്രശ്നമാണ് തൊഴിലില്ലായ്മ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നതിൽ പ്രൊഫഷണലായ സമീപനം ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു. സംസ്ഥാന സർക്കാരുകൾ വൻ കടത്തിലാണെന്നും ശശി തരൂർ പറഞ്ഞു. നേരത്തെ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു . പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നൽകുന്നതാണെന്ന് കെ സുധാകരൻ പറഞ്ഞു. പ്രൊഫഷണലുകൾ വിവിധ വിഷയങ്ങളിൽ ഇടപെട്ട സാഹചര്യം കോവിഡ് കാലത്ത് നമ്മൾ കണ്ടതാണ്. പ്രൊഫഷണലുകളുടെ അത്തരം ഇടപെടലുകൾ കോൺഗ്രസ്സ് സ്വാഗതം ചെയ്യുന്നു എന്നും സുധാകരൻ പറഞ്ഞു.
രാജ്യത്തെ പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ പ്രൊഫഷണൽ സമീപനംആവശ്യം; ശശി തരൂർ
