Posted inലേറ്റസ്റ്റ്

സിനിമ നിർമ്മാണ യൂണിറ്റുകളിൽ ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ലെന്ന് പി.സതീദേവി.

നിരവധി സ്ത്രീകൾ തൊഴിലെടുക്കുന്ന സിനിമ നിർമ്മാണ യൂണിറ്റുകളിൽ പലതിലും ലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പി.സതീദേവി. കൂടാതെ പല സിനിമ ലൊക്കേഷനിലും പുരുഷന്മാരെയാണ് ഐ സി സി യുടെ തലപ്പത്ത് വച്ചിരിക്കുന്നത്. സിനിമ ലൊക്കേഷനിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാണ് ഇത്. സിനിമാ നിർമ്മാണത്തിന് അനുമതി ലഭിക്കണമെങ്കിൽ പോലും ശരിയായ രീതിയിൽ ഐസിസി രൂപീകരിച്ച് പ്രവർത്തിക്കണം . പലയിടങ്ങളിലും ഐ സി സി പേരിന് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 29.11

◾ഡല്‍ഹി എയിംസ് ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ഹാക്കു ചെയ്തവര്‍ ചോര്‍ത്തിയെന്നാണു സംശയം. നാലു കോടിയോളം രോഗികളുടെ വിവരങ്ങള്‍ സെര്‍വറിലുണ്ട്. ഹാക്കു ചെയ്തിട്ട് ഒരാഴ്ചയോളമായി. സെര്‍വറുകള്‍ പുനസ്ഥാപിക്കാന്‍ അഞ്ചു ദിവസം വേണ്ടിവരും. ◾വിഴിഞ്ഞം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രത നിര്‍ദ്ദേശം. തീരമേഖലകളില്‍ കൂടുതല്‍ കരുതലുണ്ടാകണമെന്നും […]

Posted inവിനോദം

ടൊവിനോ തോമസിന്റെ പുതിയ ചിത്രം ‘വഴക്ക്’ ട്രെയിലര്‍

ടൊവിനോ തോമസിന്റെ പുതിയ ചിത്രം വഴക്കിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തിലാണ് ടൊവിനോ എത്തുന്നത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട് എന്നിവരെയും ട്രെയിലറില്‍ കാണാം. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരു സ്ത്രീയെ സിദ്ധാര്‍ത്ഥന്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പോസറ്ററും നേരത്തേ ശ്രദ്ധനേടിയിരുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തല്ലുമാലയ്ക്ക് ശേഷമുള്ള ടൊവിനോയുടെ സിനിമയാണ് […]

Posted inവിനോദം

സാങ്കേതിക മികവോടെ ‘സ്ഫടികം’ വീണ്ടും തീയേറ്ററുകളിലേക്ക്

ഭദ്രന്‍ സംവിധാനം ചെയ്ത് ‘ആടു തോമ’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം ‘സ്ഫടികം’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടും കൂടെ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്ന് മോഹന്‍ലാലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 2023 ഫെബ്രുവരി ഒമ്പതിനാണ് ചിത്രം എത്തുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം കുറിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. സിനിമയ്ക്കുവേണ്ടി […]

Posted inഓട്ടോമോട്ടീവ്

വിലവര്‍ദ്ധനവുമായി ഹീറോ മോട്ടോക്കോര്‍പ്പ്

അടുത്ത മാസം ആരംഭത്തോടെ തങ്ങളുടെ വിപണിയിലുള്ള ടൂ വീലറുകള്‍ക്ക് വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഹീറോ മോട്ടോക്കോര്‍പ്പ്. മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില 1,500 രൂപ വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് വിവരം. മൊത്തത്തിലുള്ള പണപ്പെരുപ്പം മൂലമാണ് വിലയിലെ പരിഷ്‌കാരം കമ്പനി നടപ്പിലാക്കാനൊരുങ്ങുന്നത്. വിവിധ മോഡലുകളും സംസ്ഥാനങ്ങളിലെ വിപണിയുമനുസരിച്ച് വിലപരിഷ്‌കാരത്തിലും വ്യത്യാസമുണ്ടാകും. വിലവര്‍ദ്ധനവ് ഉപഭോക്താക്കളെ വലിയ തോതില്‍ ബാധിക്കാതിരിക്കാന്‍ ഫിനാന്‍സ് സൊലൂഷ്യന്‍സ് നല്‍കുന്നത് തുടരുമെന്ന് ഹീറോ മോട്ടോക്കോര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഹീറോ പുതിയതായി അവതരിപ്പിക്കാനിരിക്കുന്ന മോഡലായ എക്‌സ്പള്‍സ് 200ടി 4വിയ്ക്കും ഈ വിലവര്‍ദ്ധനവ് ബാധകമായിരിക്കും. […]

Posted inആരോഗ്യം

അള്‍സര്‍ രോഗികള്‍ കൃത്യസമയത്ത് ആഹാരം കഴിക്കണം

അള്‍സറും അസിഡിറ്റി പ്രശ്‌നവുമുള്ളവര്‍ക്ക് എന്തു കഴിക്കണമെന്ന ആശങ്ക കൂടുതലാണ്. കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അള്‍സര്‍ അസിഡിറ്റി രോഗികള്‍ ഒഴിവാക്കണം. വയറു നിറച്ചും കഴിക്കുന്ന രീതി മാറ്റി ആവശ്യത്തിനു മാത്രം കഴിക്കുക. അസിഡിറ്റി പ്രശ്‌നങ്ങളുമായി ബന്ധമില്ലെങ്കിലും വാരിവലിച്ചു കഴിക്കാതെ ആവശ്യത്തിനു സമയമെടുത്തു തന്നെ കഴിക്കണം. അത്താഴത്തിന്റെ അളവു കുറയ്ക്കണം. സമീകൃതാഹാരം ശീലമാക്കാം. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തില്‍ അടങ്ങിയ ആഹാരം കഴിക്കണം. ദിവസവും നിശ്ചിതസമയം വ്യായാമം ചെയ്യണം. ഇതു പിരിമുറുക്കം കുറയ്ക്കും. നന്നായി ഉറങ്ങുകയും […]

Posted inപുസ്തകങ്ങൾ

മനസ്സിന്റെ വാതിലുകള്‍ തുറക്കാം

പുതിയ ചിന്ത, മാനസികവികാസം, സാമ്പത്തികവിജയം, വൈയക്തികാരോഗ്യം എന്നിവയിലെ ഒരു കോഴ്സ് എന്ന രീതിയില്‍ രൂപപ്പെടുത്തപ്പെട്ട ചിന്താപദ്ധതിയുടെ പുസ്തകരൂപമാണിത്. സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ചാള്‍സ് എഫ് ഹാനലിന്റെ രചനയുടെ ആദ്യ മലയാള പരിഭാഷ. പുറത്തിറങ്ങി പത്തു വര്‍ഷത്തിനകം ലോകവ്യാപകമായി രണ്ടുലക്ഷത്തോളം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകം. ‘മനസ്സിന്റെ വാതിലുകള്‍ തുറക്കാം’. പരിഭാഷ- അനില്‍കുമാര്‍ തട്ടാന്‍പറമ്പില്‍. മാതൃഭൂമി ബുക്‌സ്. വില 285 രൂപ.  

Posted inബിസിനസ്സ്

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 38,760 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4845 രൂപയുമായി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 38,840 രൂപയും, ഒരു ഗ്രാം സ്വര്‍ണത്തിന് 4855 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4015 രൂപയാണ്. സംസ്ഥാനത്ത് വെള്ളിവില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 68.10 […]

Posted inടെക്നോളജി

ശബ്ദ സന്ദേശങ്ങളും ഇനി സ്റ്റാറ്റസ് ആക്കാം

പുതിയ അപ്‌ഡേറ്റിലൂടെ ശബ്ദ സന്ദേശങ്ങളും ഇനി സ്റ്റാറ്റസ് ആക്കാം. ഇതിനുള്ള ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. അതേസമയം, ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാന്‍ സാധിക്കുകയുള്ളൂ. അതിനായി പ്രൈവസി സെറ്റിങ്‌സിനുള്ളില്‍ വെച്ച് കോണ്‍ടാക്ടുകള്‍ തെരഞ്ഞെടുക്കാം. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റിലേക്ക് പങ്കിടുന്ന വോയ്സ് നോട്ടുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ അപ്‌ഡേറ്റ് പരീക്ഷണ സ്വഭാവത്തില്‍ വാട്‌സ്ആപ്പിന്റെ ഐ.ഒ.എസ് ബീറ്റ […]

Posted inലേറ്റസ്റ്റ്

പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതർ ഓരോന്ന് പറഞ്ഞ് സമരത്തിനിറക്കുന്നതായി മന്ത്രി ശിവൻകുട്ടി

  പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിന് നിർബന്ധിക്കുകയാണെന്ന ഗുരുതര ആരോപണവുമായി മന്ത്രി ശിവൻകുട്ടി. കേസിൽ ബുദ്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യ തൊഴിലാളികൾ മാത്രമായിരിക്കുമെന്നു പറഞ്ഞ ശിവൻകുട്ടി, കേസ് നടത്താൻ ഏതെങ്കിലും പുരോഹിതർ ഉണ്ടാകുമോ എന്നും ചോദിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പരിചയമുള്ള ഏതോ ശക്തികൾ ആക്രമണത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാർ നടത്തുന്നതെന്ന് മന്ത്രി ശിവൻകുട്ടി ആവർത്തിച്ച് ആരോപിച്ചു . സർക്കാറിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ […]