ഭദ്രന് സംവിധാനം ചെയ്ത് ‘ആടു തോമ’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം ‘സ്ഫടികം’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടും കൂടെ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്ന് മോഹന്‍ലാലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 2023 ഫെബ്രുവരി ഒമ്പതിനാണ് ചിത്രം എത്തുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം കുറിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുണ്ടെന്നും ഭദ്രന് നേരത്തെ അറിയിച്ചിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.
സാങ്കേതിക മികവോടെ ‘സ്ഫടികം’ വീണ്ടും തീയേറ്ററുകളിലേക്ക്
