അടുത്ത മാസം ആരംഭത്തോടെ തങ്ങളുടെ വിപണിയിലുള്ള ടൂ വീലറുകള്‍ക്ക് വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഹീറോ മോട്ടോക്കോര്‍പ്പ്. മോട്ടോര്‍ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില 1,500 രൂപ വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് വിവരം. മൊത്തത്തിലുള്ള പണപ്പെരുപ്പം മൂലമാണ് വിലയിലെ പരിഷ്കാരം കമ്പനി നടപ്പിലാക്കാനൊരുങ്ങുന്നത്. വിവിധ മോഡലുകളും സംസ്ഥാനങ്ങളിലെ വിപണിയുമനുസരിച്ച് വിലപരിഷ്കാരത്തിലും വ്യത്യാസമുണ്ടാകും. വിലവര്‍ദ്ധനവ് ഉപഭോക്താക്കളെ വലിയ തോതില്‍ ബാധിക്കാതിരിക്കാന്‍ ഫിനാന്‍സ് സൊലൂഷ്യന്‍സ് നല്‍കുന്നത് തുടരുമെന്ന് ഹീറോ മോട്ടോക്കോര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഹീറോ പുതിയതായി അവതരിപ്പിക്കാനിരിക്കുന്ന മോഡലായ എക്സ്പള്‍സ് 200ടി 4വിയ്ക്കും ഈ വിലവര്‍ദ്ധനവ് ബാധകമായിരിക്കും. അടുത്ത മാസം നടപ്പിലാക്കുന്ന വില പരിഷ്കരണത്തിന് ശേഷം എക്സ്പള്‍സ് 200ടി വിപണിയിലെത്തുമെന്നാണ് വിവരം.
വിലവര്‍ദ്ധനവുമായി ഹീറോ മോട്ടോക്കോര്‍പ്പ്
