സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 38,760 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4845 രൂപയുമായി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 38,840 രൂപയും, ഒരു ഗ്രാം സ്വര്‍ണത്തിന് 4855 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4015 രൂപയാണ്. സംസ്ഥാനത്ത് വെള്ളിവില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 68.10 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 544.80 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 681 രൂപയും ഒരു കിലോഗ്രാമിന് 68,100 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വര്‍ണവില കുറഞ്ഞു
