പുതിയ അപ്ഡേറ്റിലൂടെ ശബ്ദ സന്ദേശങ്ങളും ഇനി സ്റ്റാറ്റസ് ആക്കാം. ഇതിനുള്ള ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്സ്ആപ്പ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. അതേസമയം, ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള് പങ്കിടാന്‍ സാധിക്കുകയുള്ളൂ. അതിനായി പ്രൈവസി സെറ്റിങ്സിനുള്ളില്‍ വെച്ച് കോണ്ടാക്ടുകള് തെരഞ്ഞെടുക്കാം. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റിലേക്ക് പങ്കിടുന്ന വോയ്സ് നോട്ടുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ അപ്ഡേറ്റ് പരീക്ഷണ സ്വഭാവത്തില്‍ വാട്സ്ആപ്പിന്റെ ഐ.ഒ.എസ് ബീറ്റ വേര്‍ഷനില്‍ പ്രവര്‍ത്തനത്തിലാണ്. ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. വരും ദിവസങ്ങളില്‍ യൂസര്‍മാര്‍ക്ക് ഈ ഫീച്ചര്‍ അപ്ഡേറ്റുകളിലൂടെ ലഭിച്ചേക്കും.
ശബ്ദ സന്ദേശങ്ങളും ഇനി സ്റ്റാറ്റസ് ആക്കാം
