പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കു കളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാന്‍. പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികള്‍ പകരുന്ന തേന്‍തുള്ളികള്‍. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികള്‍ക്ക് രസകരവും വിജ്ഞാന പ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘കുഞ്ഞോമനയും മറ്റു ബാലകഥകളും’. ഡിസി ബുക്‌സ്. വില 189 രൂപ.
ആരോഗ്യ കലവറയായ മുരിങ്ങ
മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. രോഗപ്രതിരോധ ശേഷിയുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്ന മുരിങ്ങക്കായ നിത്യവും കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധിയെന്ന് ആരോഗ്യവിദഗ്ദ്ധര്‍. വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബറിന്റെ കലവറയായ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം ഉള്‍പ്പെടെ തടയാന്‍ സഹായിക്കുന്നു. ദഹനത്തിനും മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് ഗുണം ചെയ്യും. നിയാസിന്‍, റൈബോഫ്‌ളേവിന്‍, വിറ്റാമിന്‍ ബി 12 എന്നിവ മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയെ മികച്ചതാക്കുന്നു. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ദിവസേന മുരിങ്ങക്കായ […]
എയര്‍ ഇന്ത്യയില്‍ ലയിക്കാന്‍ വിസ്താര
വിസ്താര എയര്‍ലൈന്‍സ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ ലയിക്കും. 2024 മാര്‍ച്ചോടെ ഇടപാട് പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ പദ്ധതി. എയര്‍ ഇന്ത്യ-വിസ്താര-എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എയര്‍ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ടാറ്റ സണ്‍സിന് 74.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കിയുള്ള 25.1 ശതമാനം ഓഹരികള്‍ വിസ്താരയില്‍ പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലാവും. ഇടപാടിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 2000 കോടി എയര്‍ ഇന്ത്യയില്‍ ഉടന്‍ നിക്ഷേപിക്കും. നിലവില്‍ വിസ്താരയിലെ 51 ശതമാനം ഓഹരികള്‍ ടാറ്റക്കും 49 ശതമാനം വിസ്താരക്കുമാണ്. […]
രാത്രി വാര്‍ത്തകള്‍ | 29.11
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെകണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ല. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചാന്‍സലാറായ ഗവര്‍ണര്‍ നിയമനം നടത്തിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു യോഗ്യത ഇല്ലെന്നും കോടതി. റീട്ടെയില്‍ ഡിജിറ്റല്‍ രൂപ ഡിസംബര്‍ ഒന്നിനു പുറത്തിറക്കുമെന്ന് റ്രിസര്‍വ് ബാങ്ക് ഓഫ് […]
Shubarathri – 915
ഒരു പാട്ടും ഒരായിരം കഥകളും : മുഹമ്മദ് റാഫി ജനകോടികള്‍ക്ക് വെറും പാട്ടുകാരന്‍ മാത്രമല്ല. റാഫി സാഹേബ് ആണ്. ഓരോ പാട്ടും നല്‍കുന്നത് ആനന്ദ ലഹരിയാണ്. A Song and a Thousand Stories: Muhammad Rafi is not just a singer for the masses. It is Rafi Saheb. Each song delivers an intoxicating pleasure.
കോടതികളിൽ സ്ഥിരമായി തോറ്റ് തൊപ്പിയിടുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
കോടതികളിൽ സ്ഥിരമായി തോറ്റ് തൊപ്പിയിടുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തളളിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അത്യപൂർവമായ ഹർജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് […]
ഗവർണർ എടുത്ത കിക്ക് ഗോളായി കെ ടി യൂ വിസി ഹർജിയിൽ സർക്കാരിന് റെഡ് കാർഡ്
സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ച നടപടിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളി. വൈസ് ചാൻസിലർ ആയി സിസാ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ശരിവെച്ച സിംഗിൾബെഞ്ച് നടപടി ചോദ്യം ചെയ്തുളള സർക്കാരിന്‍റെ ഹർജിയാണ് തളളിയത്. സ്ഥിരം വിസിയെകണ്ടെത്താൻ മൂന്നുമാസത്തിനുളളിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഗവർണറുടെ നിയമന ഉത്തരവ് ചോദ്യം ചെയ്തുളള സംസ്ഥാന സർക്കാരിന്റെ ഹർജി അത്യപൂർവമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ് തുടങ്ങുന്നത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുതന്നെ […]
വിഴിഞ്ഞത്ത് ബലാബലവുമായി സർക്കാരും സമരക്കാരും
വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതിയും വിഴിഞ്ഞം തുറമുഖത്ത് കപ്പൽ വരുമെന്ന് സർക്കാരും.രാജ്യസ്നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തിൽ മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. അടുത്ത സെപ്തംബറിൽ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ പറയുക കൂടി ചെയ്തപ്പോൾ സർക്കാരും പിന്നോട്ടില്ലെന്ന നിലപാടിൽതന്നെ . ഓഖി ദുരിതബാധിതരുടെ പുനരധിവാസം കൂടി ഉയർത്തി കൊണ്ടു വന്ന് സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞം സമരസമിതി. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ വൻ സംഘർഷത്തെ തുടർന്നും സമരക്കാരും […]
കേന്ദ്ര മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് മന്ത്രി വി ശിവൻകുട്ടി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി .ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വ്യക്തമായ ആസൂത്രണത്തോടെയാണ് കാര്യമാണ് നടപ്പാക്കുന്നത്. അതിന്റെ ഫലമാണ് ഈ വിജയം. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം […]
ബംഗളുരുവിൽ മലയാളി യുവതി പീഡിപ്പിക്കപ്പെട്ടു, പ്രതികൾ അറസ്റ്റിൽ
ബoഗളുരുവിൽ മലയാളി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. സുഹൃത്തിനെ കണ്ട് മടങ്ങും വഴി ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മണിക്കൂറുകൾക്കകം രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. ബെംഗളൂരു സ്വദേശികളാണ് അറസ്റ്റിലായ അറാഫത്ത് , ഷിഹാബുദ്ദീന്‍ എന്നീ പ്രതികൾ .
