://www.youtube.com/watch?v=5DpCRG3sGOIഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കൗതുകം നിറഞ്ഞ ഒരു കേസും അതിന് പിന്നിലുള്ള നിരവധി പേരുടെ യാത്രയുമാണ് ഒരു സോഷ്യല്‍ ഡ്രാമ ജോണറില്‍പ്പെടുന്ന ചിത്രത്തിന്റെ പ്രമേയം. തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏകദേശം 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് സംവിധായകന്‍ തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് […]
‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്; പ്രീ റിലീസ് അമ്പത് കോടിയലിധികം
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജാണ് നായകനായ ചിത്രം ‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിട്ടുണ്ട് ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ എത്തുന്ന ചിത്രം. വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് […]
അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പ്രത്യേക പതിപ്പ്
ടിവിഎസ് മോട്ടോര്‍ കമ്പനി അപ്പാച്ചെ ആര്‍ടിആര്‍ 160 4വി യുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. മോഡലിന് 1.30 ലക്ഷം രൂപയാണ് വില. സാധാരണ ഡിസ്‌ക്, ഡിസ്‌ക് ബ്ലൂടൂത്ത് വേരിയന്റുകളേക്കാള്‍ യഥാക്രമം 9,000 രൂപയും 6,000 രൂപയും വില കൂടുതലാണ്. പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി സ്‌പെഷ്യല്‍ എഡിഷന്‍ പുതിയ പേള്‍ വൈറ്റ് കളര്‍ സ്‌കീമിലാണ് ഇന്ധന ടാങ്കിലും സീറ്റിലും കോണ്‍ട്രാസ്റ്റ് റെഡ് ആക്സന്റിലുള്ളത്. അലോയ് വീലുകളും ചുവപ്പ് നിറത്തില്‍ പെയിന്റ് ചെയ്തിട്ടുണ്ട്. പ്രത്യേക പതിപ്പില്‍ […]
എസ്‌തോണിയായിലെ രാജകുമാരന്‍
വായനയെ ദേശാന്തരങ്ങളിലൂടെ ചുറ്റിക്കറക്കി ഇളം മനസ്സുകളില്‍ ഭാവനയുടെ വര്‍ണ്ണവിതാനം തീര്‍ക്കുന്ന കഥകളാണിത്. കേട്ട് പരിചിതമായ രീതികളെ ഒട്ടും അലോസരപ്പെടുത്താതെതന്നെ പുത്തന്‍ കഥാപാത്രങ്ങളെയും അന്തരീക്ഷത്തെയും സെയ്ദ് മെഹബൂബ്, സിയോണ്‍, റഫാനത്തെ , ജെന്‍ഇവാനിയോണ്‍, ചെന്‍ചാവോ എന്നിവരിലൂടെ അവതരിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് ഗ്രഹിക്കാവുന്ന കഥകളുടെ സമാഹാരം. ‘എസ്‌തോണിയായിലെ രാജകുമാരന്‍’. അനില്‍കുമാര്‍ സി.വി. ഡിസി ബുക്‌സ്. വില 171 രൂപ.
മഞ്ഞുകാലത്ത് പാദസംരക്ഷണത്തിന് സോക്സുകള്‍ ധരിക്കാം
മഞ്ഞുകാലത്തെ ഒരു പ്രധാന പ്രശ്നമാണ് കാലുകളിലെ വിണ്ടുകീറല്‍. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയ്ക്ക് വരെ കാരണമായേക്കാവുന്ന ഒരു പ്രശ്നമാണിത്. ചര്‍മ്മത്തിലെ ഈര്‍പ്പം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് വിണ്ടുകീറുന്നതിന് കാരണമാകുന്നത്. പലപ്പോഴും അസഹനീയമായ വേദനയും ഈ സമയം ഉണ്ടാകാറുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ഇതു തടയാനായി ചില പൊടിക്കൈകളുണ്ട്. എല്ലാത്തരം എണ്ണയും കാല് വിണ്ടു കീറുന്നത് തടയാന്‍ നല്ലതാണ്. എള്ളെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ തുടങ്ങീ ഏത് എണ്ണയും ഉപയോഗിക്കാം. കാല്‍ വൃത്തിയായി കഴുകിയതിന് ശേഷം വിണ്ടുകീറിയ ഭാഗത്ത് ഇത് […]
കരടിയുടെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്ക്
ഇടുക്കി വണ്ടിപ്പെരിയാർ അരണക്കല്ലിൽ കരടിയുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. അരണക്കൽ ഹില്ലാഷ് എസ്റ്റേറ്റിലെ തൊഴിലാളികളായ ലക്ഷമി (45) മുരുകേശ്വരി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ തൊഴിലാളികൾ കൊളുന്ത് നുള്ളിയെടുക്കുന്നതിനിടെ തേയിലക്കാട്ടിൽ പതുങ്ങി കിടന്ന കരടി ഇവരെ ആക്രമിക്കുകയാരുന്നു. മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നിലായിരുന്ന ഇരുവർക്കും കരടിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനായില്ല. ഇരുവരെയും കരടി മാന്തുകയായിരുന്നു. പിന്നിട് തൊഴിലാളികൾ സംഘടിച്ച് എത്തി ബഹളം കൂട്ടിയതോടെ […]
രാത്രി വാര്‍ത്തകള്‍ | 30.11
മലബാര്‍ സിമന്റ്‌സ് സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ചു സിബിഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി ശശീന്ദ്രന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആത്മഹത്യയെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച സിബിഐ അന്വേഷണ സംഘത്തിനെതിരേ അന്വേഷണം വേണം. പുതിയ സംഘം അന്വേഷണം നടത്തി നാലുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള കരട് […]
സായാഹ്ന വാര്‍ത്തകള്‍ | 30.11
◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. പുതുതായി നിയമിക്കുന്ന ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലകളുടെ തനതു ഫണ്ടില്‍നിന്ന് അനുവദിക്കുമെന്ന് ബില്ലില്‍ പറയുന്നു. ◾നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഒപ്പിടാന്‍ സമയപരിധിയില്ലെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല. ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു […]
500 ഉല്‍പന്നങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് റഷ്യ
റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ആവശ്യമായ 500 ഉല്‍പന്നങ്ങളാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടത്. പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഉപരോധത്തില്‍ വലഞ്ഞ റഷ്യ ഉല്‍പന്നങ്ങളുടെ പട്ടിക ഇന്ത്യക്ക് കൈമാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാക്കേജിങ് ഉല്‍പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്‌കൃത പേപ്പര്‍ ഉല്‍പന്നം, ടെക്‌സ്‌റ്റൈല്‍, ലോഹ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലക്ക് ഉണര്‍വ് പകരുന്നതാണിത്. അടുത്ത മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ചെറുതും വലുതുമായ ഇന്ത്യന്‍ […]
17 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്
2022 ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്ന് 17 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോര്‍ട്ട്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആഗോളതലത്തില്‍ 56 ലക്ഷത്തിലധികം വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മൂന്നാം പാദത്തില്‍ 50 ലക്ഷത്തിലധികം ചാനലുകളും യൂട്യൂബ് നീക്കം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റ അല്ലെങ്കില്‍ ചിത്രങ്ങള്‍, സ്‌കാമുകള്‍, വിഡിയോ, കമന്റ് സ്പാം എന്നിവ ഉള്‍പ്പെടെ കമ്പനിയുടെ സ്പാം നയങ്ങള്‍ ലംഘിച്ചതിനണ് ഈ […]
