മന്ത്രിമാരുടെ പേഴ്‌സണില്‍ സ്റ്റാഫായി നിയമിക്കുന്നതിനു പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ പരിധി ബാധകമാക്കണം. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ നിയമനത്തിനു മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യം കോതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി. വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ഡിജിപി അനില്‍കാന്ത്. ഗൂഡാലോചനയിലും […]
പ്രഭാത വാര്‍ത്തകള്‍ | 01.12
◾ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നാലു ബാങ്കുകള്‍ വഴി മുംബൈ, ഡല്‍ഹി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ നാലു നഗരങ്ങളില്‍ മാത്രമാണ് ഇ റുപ്പി ലഭ്യമാക്കുക. നിലവിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളാണ് ഇ റുപ്പി. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഫോണിലൂടെ ഇടപാടുകള്‍ നടത്താനാകും. ◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള കരട് ബില്ലില്‍ ആമുഖം പൂര്‍ണമല്ലെന്നു വിമര്‍ശിച്ച് കൃഷി വകുപ്പു സെക്രട്ടറി ബി അശോക്. ചാന്‍സലറെ […]
പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ മുഴുവന്‍ നീര്‍വീക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെലെയെ അടിയന്തരമായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി.
വി ലവ് യു മെസി… മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധകന്റെ വക പാൽ പായസം വഴിപാട്.
ലോകകപ്പിലെ നിർണായക മത്സരത്തിന് മുന്നോടിയായി അർജൻറീന ഫുട്ബാൾ താരം ലയണൽ മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധകന്റെ വക പാൽ പായസം വഴിപാട്. മുൻ നഗരസഭാ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ. മണികണ്ഠനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്.500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിർണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠൻ പറഞ്ഞു. പാൽപായസം പോലെ മധുരിക്കുന്ന വിജയം അർജന്റീനക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നതായി […]
വി മിസ് യു നെയ്മർ… നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ലെന്ന് സൂചന
ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് നെയ്മറിന്റെ കളിയുടെ അനിശ്ചിതത്വം തുടരുന്നു. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തിങ്കളാഴ്ചയാണ് ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മര്‍ക്ക് പനിയും ബാധിച്ചിരുന്നു. തുടര്‍ന്ന് മത്സരം കാണാന്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്താന്‍ നെയ്മറിന് കഴിഞ്ഞിരുന്നില്ല. പരിക്ക് മാറി പൂര്‍ണ കായികക്ഷമത […]
പ്രീമിയർ കുറ്റനാന്വേഷണ ഏജൻസിയുടെ വിശ്വാസ്യത കളങ്കപ്പെട്ടു സിബിഐക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകിയ സിബിഐക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം മരണത്തിൽ തുടരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി വിമര്‍ശിച്ചു. കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ലെന്നും കോടതി വിലയിരുത്തി. കേസിൽ കണ്ടെത്തലുകളേക്കാൾ വിധിയെഴുതാനാണ് സിബിഐ ശ്രമിച്ചത്. സിബിഐയെപ്പോലൊരു ഏജൻസി ഇങ്ങനെ തരം താഴാൻ പാടില്ലായിരുന്നുവെന്ന് തുറന്നടിച്ച കോടതി, പ്രീമിയർ […]
Shubarathri -916
അശ്വത്ഥാമാവിലെ നെറ്റിപട്ടങ്ങള്‍ : എം .ശിവശങ്കറിന്റെ ആത്മകഥയിലെ ചില അറിയാകഥകള്‍ Foreheads in Ashwatthama: Some anecdotes from M. Shivashankar’s autobiography
തലസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലേ.. തിരുവനന്തപുരത്ത് ബൈക്കിലെത്തിയ ആൾ പെൺകുട്ടികളെ കടന്നുപിടിച്ചു
തലസ്ഥാനനഗരിയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാതാവുകയാണോ? തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സ്ത്രീയെ കടന്നുപിടിച്ച സംഭവത്തിന് പിന്നാലെ വീണ്ടും തലസ്ഥാനനഗരിയിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം. സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആൾ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. […]
സ്റ്റിക്കര്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഐഡിഎഫ്സി ബാങ്ക്
ഫസ്റ്റ് ടാപ്പ് എന്ന പേരില്‍ സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഐഡിഎഫ്സി ബാങ്ക്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് ഒരു സാധാരണ ഡെബിറ്റ് കാര്‍ഡിന്റെ മൂന്നിലൊന്ന് വലുപ്പമുള്ളതാണ്. അതിനാല്‍ ഉപഭോക്തൃ സൗകര്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സെല്‍ ഫോണുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, വാലറ്റുകള്‍, ടാബുകള്‍, എയര്‍പോഡ് കേസുകള്‍ തുടങ്ങി ഇഷ്ടമുള്ള ഏത് പ്രതലത്തിലും സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് ഒട്ടിക്കാന്‍ കഴിയും. […]
Frankly Speaking | 30. 11
കടല്‍ക്കൊള്ള | Frankly Speaking | 30. 11 സാമൃാജ്യത്വ കാലഘട്ടം മുതല്‍ ഭരണവര്‍ഗത്തിന് ഒരേ സ്വഭാവമാണ്. രാജ്യത്തെ വില്‍ക്കുകയും നാട്ടില്‍ കലാപമുണ്ടാക്കുകയും ചെയ്യുന്നത് അതിലൊരു ഇനം മാത്രം. കീശയില്‍ കാശു നിറയ്ക്കുന്നതിന് എന്തും ചെയ്യും. പോലീസിനേയും പട്ടാളത്തേയുമെല്ലാം ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തിയാലേ ഇതെല്ലാം വിജയിക്കൂ. ജനങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഭരണകൂട ഭീകരത. കേന്ദ്രത്തില്‍ മോദിയും കേരളത്തിലെ മുണ്ടുടുത്ത മോദിയുമെല്ലാം ചെയ്യുന്നത് ഒരേ ജനസേവനംതന്നെയാണ്. ഇങ്ങനെയുള്ള കേമത്തരങ്ങല്ലാം ചെയ്തുകൂട്ടി മറ്റുള്ളവരെ രാജ്യദ്രോഹികളെന്നു അധിക്ഷേപിക്കുന്നതാണ് ഇവരുടെയെല്ലാം ഒരു […]
