Posted inലേറ്റസ്റ്റ്

ഗവർണ്ണർ പ്രതിപക്ഷ നേതാവിനെപ്പോലെയെന്ന് മന്ത്രി വി ശിവൻകുട്ടി

ശരിയായ രീതിയിലുള്ള ഭരണ നടത്തിപ്പിന് സർക്കാരിന് നേരമില്ല എന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്തുതകകൾക്ക് നിരക്കാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി. മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് ഈ വിഷയം സർക്കാരിനോട് നേരിട്ട് ചൂണ്ടിക്കാട്ടുക എന്നതാണ് എന്നാൽ ഇവിടെ ഗവർണ്ണർ ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നത്തിൽ വിഴിഞ്ഞത്ത് സർക്കാർ എന്തൊക്കെ ചെയ്തു എന്ന് അന്വേഷിക്കട്ടെയെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സർക്കാരിനെ സഹായിക്കാൻ ബാധ്യതയുള്ള ഗവർണ്ണർ […]

Posted inലേറ്റസ്റ്റ്

ഭാരത് ജോഡോ യാത്രയിൽ പങ്കാളികളായായി നടി സ്വര ഭാസ്കറും ഹരീഷ് റാവത്തും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളികളായായി നടി സ്വര ഭാസ്കറും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് ഇരുവരും യാത്രയിൽ പങ്കാളികളായത് . നടി സ്വര ഭാസ്ക്കർ രാഹുൽ ഗാന്ധിയെ കണ്ട് റോസാപ്പൂക്കൾ സമ്മാനിച്ച് യാത്രയിൽ പങ്കെടുത്ത് ഒപ്പം നടക്കുകയും ചെയ്തു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന സ്വരയുടെ ചിത്രങ്ങൾ പങ്കുവച്ചു. ‘പ്രശസ്ത നടി സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. […]

Posted inലേറ്റസ്റ്റ്

കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ചു മിനിറ്റുപോലും വേണ്ടെന്ന് കെ സുരേന്ദ്രന്‍.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ചു മിനിറ്റുപോലും വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളത്. ഒന്‍പത് വൈസ് ചാന്‍സിലര്‍മാരും പുറത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാൻ ശ്രമം ;മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതിക്കെതിരേ ഏതു വേഷത്തില്‍ വന്നാലും അംഗീകരിക്കില്ലെന്നും സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ല. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്

മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ തീവ്രവാദിയോ ?; വി ഡി സതീശൻ

വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ദേശാഭിമാനി പ്രചരിപ്പിച്ച ഒമ്പതു പേരുടെ ചിത്രത്തില്‍ ഒരാള്‍ മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  മന്ത്രിയുടെ സഹോദരന്‍ തീവ്രവാദി ആണോയെന്നു മന്ത്രിതന്നെ പറയട്ടെ. മുഖ്യമന്ത്രി സമരസമിതിയുമായി സംസാരിച്ചാല്‍ ഒരു മണിക്കൂറിനകം സമരം തീരും. സര്‍ക്കാര്‍ സമരക്കാരെ മനപ്പൂര്‍വം പ്രകോപിപ്പിക്കുകയാണ്. കള്ളത്തരങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

Posted inലേറ്റസ്റ്റ്

അഴിമതിയ്ക്കായി ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി

അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിലെ അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ലോകായുക്തയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. ലോകായുക്തയെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 02. 12

◾അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിലെ അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ലോകായുക്തയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. ലോകായുക്തയെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. ◾കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും […]

Posted inശുഭരാത്രി

Shubarathri – 917

അവസാനിപ്പിക്കൂ ഈ കാടത്തം : ഡോ.കുഞ്ഞമ്മ ജോര്‍ജിന്റെ കുറിപ്പുകള്‍ ഡോക്ടറുടെ മനസ്സിനെ, ഔദ്യോഗിക ജീവിതത്തെ, അടുത്ത് പരിചയപ്പെടുത്തുന്നുണ്ട്. ഇത് വായിക്കുന്നവര്‍ക്ക് ഓരോന്നും ഓരോ തിരിച്ചറിവുകളായിരിക്കും

Posted inഷോർട് ന്യൂസ്

അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും രജിസ്ട്രാറും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 01.12

◾മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനു പരിധി വേണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം പരിധി ബാധകമാക്കണം. നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി. ◾വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ഡിജിപി അനില്‍കാന്ത്. ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു. […]