Posted inലേറ്റസ്റ്റ്

വിഴിഞ്ഞം തുറമുഖ നിർമ്മാണ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ കൊണ്ടുവന്നേക്കും

വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണ സുരക്ഷയ്ക്കു ഹൈക്കോടതി വഴി കേന്ദ്രസേനയെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസേന അദാനി ഗ്രൂപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന പ്രതീക്ഷയാണ് പിണറായി സര്‍ക്കാരിന്. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് ഇതിനുവേണ്ടിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ആവശ്യമനുസരിച്ച് കേന്ദ്രസേനയെ നിയോഗിക്കണമെന്നു ഹൈക്കോടതി ബുധനാഴ്ച ഉത്തരവിറക്കിയേക്കും. സംസ്ഥാനത്തിന്‍റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മ്മാണം പൂർത്തിയായാലുടൻ 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 03. 12

◾വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണ സുരക്ഷയ്ക്കു ഹൈക്കോടതി വഴി കേന്ദ്രസേനയെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസേന അദാനി ഗ്രൂപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന പ്രതീക്ഷയാണ് പിണറായി സര്‍ക്കാരിന്. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് ഇതിനുവേണ്ടിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ആവശ്യമനുസരിച്ച് കേന്ദ്രസേനയെ നിയോഗിക്കണമെന്നു ഹൈക്കോടതി ബുധനാഴ്ച ഉത്തരവിറക്കിയേക്കും. (കടല്‍ക്കൊള്ള… https://youtu.be/5M08o8U7Usc ) ◾വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ – സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ 113 പ്രമുഖര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാരും […]

Posted inലേറ്റസ്റ്റ്

കാസർകോട് നീലേശ്വരത്തുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

കാസർകോട് നീലേശ്വരത്തുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊല്ലംപാറയിൽ കാറും ടിപ്പർ ലോറിയുമിടിച്ചാണ് അപകടം. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോർ, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. . യുവാക്കൾ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊന്നക്കാട് ഭാഗത്തേക്ക് പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ലുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ.. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കെഎസ്ഇബി കരാർ തൊഴിലാളികളാണ് യുവാക്കൾ. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന […]

Posted inലേറ്റസ്റ്റ്

ആശങ്കകൾക്കൊടുവിൽ സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി

  ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തി. ബോയിംഗ് 738 വിമാനത്തിൽ 183 […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 02.12.22

ശബരിമലയില്‍ വീണ്ടും നിയമപ്രശ്‌നം. ഹൈക്കോടതിയില്‍ നാളെ പ്രത്യേക സിറ്റിംഗ്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരാകാന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനാകണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഈ നിര്‍ദേശം ഭരണഘടനയിലെ മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ചാണു ഹര്‍ജി. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ ഒന്നരവര്‍ഷം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്തിനാണ് ഗവര്‍ണറുടെ […]

Posted inവിനോദം

ഹാരിസണ്‍ ഫോര്‍ഡ് വിടവാങ്ങുന്നു; ഇന്ത്യാന ജോണ്‍സ് അഞ്ചാം ഭാഗത്തോടെ

ഹാരിസന്‍ ഫോര്‍ഡിന്റെ സാഹസിക ചിത്രം ഇന്ത്യാന ജോണ്‍സ് അഞ്ചാം ഭാഗം റിലീസിനൊരുങ്ങുന്നു. ‘ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ഡയല്‍ ഓഫ് ഡെസ്റ്റിനി’ എന്ന് പേരിട്ട സിനിമയുടെ ടീസറെത്തി. ജയിംസ് മാന്‍ഗോള്‍ഡ് ആണ് സംവിധാനം. ഇന്ത്യാന ജോണ്‍സിന്റെ മറ്റ് നാല് ഭാഗങ്ങളും സംവിധാനം ചെയ്തത് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗും തിരക്കഥ ഒരുക്കിയത് ജോര്‍ജ് ലൂക്കാസുമായിരുന്നു. ഇരുവരും അഞ്ചാം ഭാഗത്തില്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യുസേഴ്‌സ് ആണ്. ഇന്ത്യാന ജോണ്‍സ് എന്ന കഥാപാത്രമായി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഹാരിസണ്‍ ഫോര്‍ഡിന്റെ വിടവാങ്ങല്‍ ചിത്രം […]

Posted inവിനോദം

അവതാര്‍ 2 ഡിസംബര്‍ 16ന് തന്നെ കേരളത്തിലും

അവതാര്‍ 2 ഡിസംബര്‍ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. ഹോളിവുഡ് ചിത്രമായ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തിയറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാമെന്ന ധാരണയിലാണ് പ്രശ്‌ന പരിഹാരമായത്. 1832 കോടി രൂപ നിര്‍മാണ ചെലവില്‍ ഒരുക്കിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിലായാണ് ഇന്ത്യയില്‍ […]

Posted inബിസിനസ്സ്

സി.എസ്.ആര്‍ ഫണ്ടില്‍ മുന്നില്‍ റിലയന്‍സ്

കോര്‍പ്പറേറ്റ് കമ്പനികള്‍ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ട തുകയായ സി.എസ്.ആര്‍ ഫണ്ടില്‍ മുന്നില്‍ റിലയന്‍സ്. ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ചെലവഴിക്കുന്ന കമ്പനിയെന്ന് റിപ്പോര്‍ട്ട് ഉള്ളത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളാണ് റിലയന്‍സിന് പിന്നില്‍ ഇടംപിടിച്ചത്. ഇന്ത്യയിലെ കമ്പനികള്‍ 8,753 കോടി രൂപയാണ് സി.എസ്.ആര്‍ ഫണ്ടായി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4 ശതമാനം […]

Posted inഓട്ടോമോട്ടീവ്

ഇന്നോവ ക്രിസ്റ്റ സിഎന്‍ജി വേരിയന്റ്

പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട. അടുത്തവര്‍ഷം ആദ്യം പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കുമെന്നാണ് സൂചനകള്‍. ഡീസല്‍ എഞ്ചിന്‍ കൂടാതെ ഒരു സിഎന്‍ജി വേരിയന്റ് കൂടി പുതിയ തലമുറ ഇന്നോവ ക്രിസ്റ്റയിലുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചന. നിലവിലുള്ള 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിഎന്‍ജി വേരിയന്റ് ലഭ്യമാകുക. മാരുതി സുസുക്കിയുമായുള്ള ധാരണയാണ് ടൊയോട്ടക്ക് സിഎന്‍ജി വാഹനം പുറത്തിറക്കാനുള്ള പ്രചോദനം. നിലവില്‍ പെട്രോള്‍ വേരിയന്റ് ക്രിസ്റ്റ ലഭ്യമാണെങ്കിലും ക്രിസ്റ്റയുടെ വില്‍പ്പനയുടെ സിംഹഭാഗവും വന്നിരുന്നത് ഡീസല്‍ വേരിയന്റിലായിരുന്നു. നേരത്തെ […]

Posted inപുസ്തകങ്ങൾ

കഥതേടുന്ന മനസ്സ്

മനുഷ്യജീവിതപ്രയാണത്തിലെ ഓരോ അനുഭവവും എല്ലാവരെയും ബാധിക്കുന്നുണ്ട്. ഒരാളും ഒറ്റയ്‌ക്കൊരു തുരുത്തല്ലെന്നും സമൂഹമായി ഒരാളെ നിലനിര്‍ത്തുന്നതില്‍ ഈ അനുഭവങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും നമുക്കറിയാം. എന്നാല്‍ മനസ്സ് എങ്ങനെയൊക്കെയാണ് ഓരോ അനുഭവത്തെയും സമീപിക്കുന്നത്, എങ്ങനെയാണ് ജീവിതബന്ധങ്ങളെ വ്യാഖ്യാനിച്ച് അതിലെ ശരി തെറ്റുകളെ തരം തിരിക്കുകയും ഒരേസമയം ആന്തരികവും ബാഹ്യവുമായ അറിവുകളെ ഈ പ്രക്രിയയില്‍ ഉപയോഗിക്കുകയും ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അത്തരം കാര്യങ്ങള്‍ വളരെ ലളിതമായി പറയുകയാണ് ഫാ. രഞ്ജന്‍ നെല്ലിമൂട്ടില്‍ ‘കഥതേടുന്ന മനസ്സ്’ എന്ന ഈ പുസ്തകത്തില്‍. […]