എന്‍.എസ് മാധവന്‍ എന്ന കഥാകാരന്‍ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്‌നികോണില്‍ നിന്നുദിച്ചുയരുന്ന വാക്കുകള്‍ കൊണ്ട് ഈ കഥാകാരന്‍ നമ്മുടെ ഭാഷയില്‍ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണര്‍വില്‍ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണര്‍ത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണത്. ‘ഹിഗ്വിറ്റ’. എന്‍ എസ് മാധവന്‍. ഡിസി ബുക്‌സ്. വില 108 രൂപ.
ടോണ്‍സിലൈറ്റിസും മറ്റൊരാളിലേക്ക് പകരും
കാലാവസ്ഥയും ടോണ്‍സിലൈറ്റിസും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ചില പ്രത്യേക ബാക്ടീരിയകളും വൈറസുകളും കൂടുതല്‍ പെരുകുന്നതും അവ ശരീരത്തിലേക്കു കടക്കുന്നതും ചില പ്രത്യേക കാലാവസ്ഥയുണ്ടാകുമ്പോഴാണ്. എന്നാല്‍ ഏതു കാലാവസ്ഥയിലും ടോണ്‍സിലൈറ്റിസ് ഉണ്ടാകാം. ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണു ടോണ്‍സിലൈറ്റിസ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴോ രോഗാണു ശക്തനാവുമ്പോഴോ ടോണ്‍സിലില്‍ അണുബാധയുണ്ടായി വീക്കവും പഴുപ്പും ഉണ്ടാകും. രണ്ടു മുതല്‍ 15 വയസുവരെയുള്ള കുട്ടികളിലാണു പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മുതിര്‍ന്നവരിലും ഈ രോഗമുണ്ടാകാമെങ്കിലും 50 വയസിനു ശേഷം ഇതു വളരെ അപൂര്‍വമാണ്. ബാഹ്യാന്തരീക്ഷത്തിലും […]
വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിച്ചത് കേരളത്തിൽ ആഭ്യന്തര വകുപ്പ് പരാജയമെന്ന് ബോധ്യമായതോടെ; സഹമന്ത്രി വി മുരളീധരൻ
വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെടുത്തി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിച്ചു വരുത്തുന്നത് കേരളത്തിലെ ആഭ്യന്തരവകുപ്പ് പരാജയമായതു കൊണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അത് സമ്മതിക്കണം. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുകയാണ് വേണ്ടത് .ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ കഴക്കൂട്ടത്തെ പാത – പണി പൂർത്തിയാക്കിയാൽ തുറക്കും. എന്നാൽ മന്ത്രിമാരെ ഉദ്ഘാടന മാമാങ്കം നടത്താനനുവദിക്കില്ലെന്നും അദ്ദേഹം […]
ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു.
പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ആധ്യാത്മിക മേഖലക്കൊപ്പം സാംസ്കാരിക -വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം മദര്‍ തെരേസയുടെ പുസ്തകങ്ങൾ മലയാളികള്‍ക്കിടയിൽ പ്രചരിപ്പിക്കാൻ നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ആലപ്പുഴ സ്വദേശിയായ അദ്ദേ ഹാം അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. 1944 ൽ അദ്ദേഹം ഈശോ സഭയില്‍ അംഗമായി ചേര്‍ന്നു. ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ […]
മദ്ധ്യാഹ്ന വാർത്തകൾ 03.12.22
വിഴിഞ്ഞത്ത് കേന്ദ്രസേന അടുത്തയാഴ്ച അവസാനത്തോടെ എത്തിയേക്കും. ബുധനാഴ്ച ഹൈക്കോടതി ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും പ്രതീക്ഷിക്കുന്നത്. തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പോലീസിനെ ആക്രമിച്ചതിനാലാണു കേന്ദ്രസേനയെ കോടതി മുഖേനെ വിളിക്കേണ്ടിവന്നതെന്ന ന്യായീകരണമാണു സര്‍ക്കാരിനുള്ളത്. കേന്ദ്രസേനയെക്കൊണ്ട് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമര സമിതിയുടെ നിലപാട്. അക്രമസംഭവങ്ങളില്‍ ആയിരത്തോളം പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യുന്നത് പോലീസിനു കടുത്ത വെല്ലുവിളിയാകും. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം വഷളാക്കിയതെന്നു കേന്ദ്രമന്ത്രി […]
കോട്ടയത്തെ മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി.
കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്‍റെ വാദം തള്ളിയ ശശി തരൂര്‍, ഡിസിസി പ്രസിൻഡന്റിനെ തന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്നും പ്രതികരിച്ചു. . എന്‍റെ മനസ് ഒരു തുറന്ന പുസ്തകമാണ് . തനിക്ക് ഒന്നും ഒളിക്കാനില്ല.തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്. നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നതെന്ന് […]
ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് മന്ത്രി ആന്റണി രാജു പിന്മാറി
വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ പരിപാടിയിൽ നിന്നാണ് മന്ത്രി പിന്മാറിയത്. തിരക്കറിയിച്ച് മന്ത്രിയുടെ ഓഫീസിൽ നിന്ന് ആശുപത്രി അധികൃതരെ വിളിച്ചിരുന്നു. എന്നാൽ ഇന്ന് കൊച്ചിയിൽ നിരവധി പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നുമുണ്ട് . ആശുപത്രി അധികൃതർ മന്ത്രിക്ക് പകരം ചടങ്ങിലേക്ക് ബിഗ് ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി അറിയിച്ചു. ലത്തീന്‍ സഭയുമായുള്ള പ്രശ്നങ്ങൾ നിലനിൽ ക്കുന്നത് കൊണ്ടാണ് മന്ത്രി സഭാ ഉടമസ്ഥതയിലുള്ള പരിപാടിയിൽ നിന്ന് പിന്മാറിയത്. […]
ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ പണിമുടക്കും
ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു. 1000 രൂപയിൽ നിന്ന് 13,500 രൂപയാക്കിയാണ് ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക ഉയർത്തിയത്. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയും സമ്പാദിച്ചു .എന്നാൽ അധിക തുക ഈടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ ആര്‍ടിഒമാർ ഫിറ്റ്നസ് ടെസ്റ്റിനായി കൂടുതൽ തുകയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നത് .
ഖത്തര്‍ ലോകകപ്പില്‍ ഇന്നു മുതല്‍ നോക്ക് ഔട്ട് മത്സരങ്ങള്‍ രാത്രി 8.30 മുതൽ
ഖത്തര്‍ ലോകകപ്പില്‍ ഇന്നു മുതല്‍ നോക്ക് ഔട്ട് മത്സരങ്ങള്‍ക്ക് തുടക്കം. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായെത്തിയ നെതര്‍ലണ്ട്സ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായെത്തിയ യുഎസ്എയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായെത്തിയ അര്‍ജന്റീന ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയുമായി ഏറ്റുമുട്ടും.
വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഗണിക്കണമെന്ന് പ്രമുഖർ
വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ – സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ 113 പ്രമുഖര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചിട്ടുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം. കള്ളക്കേസുകള്‍ പിന്‍വലിക്കണം. നവംബര്‍ 26 ന് തുറമുഖത്തേക്കുള്ള ലോറികള്‍ സമരക്കാര്‍ തടഞ്ഞു. തുറമുഖത്തെ അനുകൂലിക്കുന്നവര്‍ കല്ലേറു നടത്തി. പോലീസ് ഇടപെട്ടില്ല. പിറ്റേന്ന് നവംബര്‍ 27 ന് ഒരാളെ അറസ്റ്റു ചെയ്തു. അന്വേഷിക്കാന്‍ പോയവരെയും അറസ്റ്റു ചെയ്തു. ഭര്‍ത്താവിന്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോയ സ്ത്രീയെ […]
