കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറക്കാന്‍ തേന്‍ കഴിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ദിവസവും രണ്ട് സ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതിയെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. പ്രോട്ടീനുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍, പഞ്ചസാര, ഓര്‍ഗാനിക് ആസിഡുകള്‍ തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകളുടെ സങ്കീര്‍ണ്ണ ഘടനയാണെന്ന് തേനെന്ന് ന്യൂട്രീഷന്‍ റിവ്യൂസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 1000 ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ശരാശരി രണ്ട് ടേബിള്‍സ്പൂണ്‍ ( 40 ഗ്രാം […]
ആദരാഞ്ജലികൾ സ്വീകരിക്കുന്നു എന്ന് മധു മോഹൻ
ജീവനോടെ ഇരിക്കുന്ന നടനും സംവിധായകനുമായ മധു മോഹനനെ കൊന്ന് ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയ. ആദരാഞ്ജലികൾ സ്വീകരിക്കുന്നു എന്ന് ചെന്നൈയിൽനിന്ന് മധു മോഹൻ തന്റെ പതിവ് ചിരിയോടെ പ്രതികരിച്ചു. താൻ മരിച്ചുവെന്ന തെറ്റായ വാർത്ത കേട്ട് ചിരിക്കുകയാണ് മധു മോഹൻ ചെയ്യുന്നത്. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന വിവരം മധു മോഹൻ അറിഞ്ഞത്. മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ […]
എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു
പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് വെച്ചത്. ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാർ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
കേന്ദ്രസേനയെ വിളിച്ച സംസ്ഥാന സർക്കാർ ക്രമസമാധാന പരിപാലനത്തിൽ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസേനയെ വിളിച്ചതോടെ ക്രമസമാധാന പരിപാലനത്തിൽ പരാജയമെന്ന് തെളിഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ട സർക്കാർ എത്രയും പെട്ടെന്ന് രാജിവയ്ക്കണം. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികൾ ഇടപെട്ടെന്ന് പറഞ്ഞത് സിപിഎം മുഖപത്രമാണെന്നും അദ്ദേഹം പറഞ്ഞു
വിഴിഞ്ഞത്തേക്ക് എത്തുമോ കേന്ദ്രസേന.. സുരക്ഷ കേന്ദ്രസേനയ്ക്ക് കൈമാറുന്നതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ല
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നൽകുന്നത് തങ്ങൾക്കല്ലെന്നും പ്രതിഷേധക്കാർക്കാണെന്നും അദാനി പോർട്ട്സ് കോടതിയിൽ വാദിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന […]
ഹിഗ്വിറ്റ എന്ന തന്റെ ചെറുകഥ സിനിമയാക്കാൻ ഉദ്ദേശിക്കുന്നതായി എൻ എസ് മാധവൻ
തന്‍റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന ചെറുകഥ സിനിമയാക്കാൻ ആലോചിക്കുന്നതായും അതിന്‍റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും കഥാകൃത്ത് എൻ.എസ്.മാധവൻ. സാഹിത്യഅക്കാദമിയിൽ ദേശീയപുസ്തകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന ടൈറ്റിൽ വരുന്നതെന്നും ഇത് വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും എൻ.എസ്.മാധവൻ പറഞ്ഞു. ഇക്കാര്യം ഫിലിം ചേംബറിനെ അറിയിക്കുകയും അവർ ആ സിനിമാക്കാരോട് ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചതായും അറിയാൻ കഴിഞ്ഞെന്നും മാധവൻ പറഞ്ഞു. ഒരു പേരിന് കോപ്പിറൈറ്റ് ഉണ്ടെന്ന് കരുതുന്നില്ലെന്നും […]
സായാഹ്ന വാര്‍ത്തകള്‍ | 02.12
◾വിഴിഞ്ഞം തുറമുഖ മേഖലയിലെ സുരക്ഷാ ചുമതല കേന്ദ്രസേനയെ ഏല്‍പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു തേടി. കേന്ദ്രസേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടിയെന്നു അദാനി ഗ്രൂപ്പു ചോദിച്ചിരുന്നു. കേസ് ബുധനാഴ്ചത്തേക്കു മാറ്റി. (കടല്‍ക്കൊള്ള… https://youtu.be/5M08o8U7Usc ) ◾തിരുവന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശക്കത്ത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. നിയമനം നടത്താത്തതിനാല്‍ സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയും അന്വേഷിക്കുന്നില്ല. മേയറുടെ കത്തിന്റെ ശരിപ്പകര്‍പ്പ് […]
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ തട്ടിപ്പ് നടത്തിയത് 20 കോടിയോളം രൂപ
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ നടത്തിയ പരിശോധനയിൽ വിവിധ അക്കൗണ്ടുകളില്‍ നിന്നായി മാനേജര്‍ റിജില്‍ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടിൽ നിന്നും പണം മാനേജർ തട്ടിയെടുത്തുവെന്ന വിവരം പുറത്ത് വന്നത്. ആദ്യം 98 ലക്ഷത്തിന്റെ തിരിമറി എന്ന് കരുതി, പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. . എന്നാൽ കോർപ്പറേഷൻ അല്ലാതെ മറ്റ് […]
‘ഹിഗ്വിറ്റ’ വിവാദത്തിൽ എൻ എസ് മാധവനെ പിന്തുണയ്ക്കാതെ ബെന്യാമിൻ.
‘ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ എൻ എസ് മാധവനെ പിന്തുണയ്ക്കാതെ എഴുത്തുകാരൻ ബെന്യാമിൻ. ‘ഹിഗ്വിറ്റ’ എൻ എസ് മാധവന്റെ മാത്രം സ്വന്തമല്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സമയത്ത് മുതലെടുപ്പ് നടത്തുന്ന സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ വയ്യെന്ന് പറഞ്ഞു.എന്നാൽ ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര […]
‘ഗോള്‍ഡി’ലെ ആദ്യഗാനം ‘തന്നെ തന്നെ’
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ ‘ഗോള്‍ഡ്’ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജ് എത്തുന്ന ‘തന്നെ തന്നെ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും ഗാനരംഗത്തുണ്ട്. രാജേഷ് മുരുകേശന്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നയന്‍താരയാണ് നായിക. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, […]
