കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറക്കാന്‍ തേന്‍ കഴിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ദിവസവും രണ്ട് സ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതിയെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. പ്രോട്ടീനുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍, പഞ്ചസാര, ഓര്‍ഗാനിക് ആസിഡുകള്‍ തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകളുടെ സങ്കീര്‍ണ്ണ ഘടനയാണെന്ന് തേനെന്ന് ന്യൂട്രീഷന്‍ റിവ്യൂസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 1000 ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ശരാശരി രണ്ട് ടേബിള്‍സ്പൂണ്‍ ( 40 ഗ്രാം ) തേന്‍ നല്കി. എട്ടാഴ്ചയോളം നടത്തിയ പരീക്ഷണത്തില്‍ തേന്‍ കൂടുതല്‍ ഗുണം ചെയ്യുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയ ധമനികള്‍ ചുരുങ്ങുന്നതു തടയുകയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ തേന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തേനിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. തേനിലെ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കും. ഇതിലൂടെ ഇന്‍സുലിന്‍ കുറവു മൂലം പ്രമേഹരോഗ സാധ്യതയും കുറയും. തേനിലെ ആന്റിഓക്സിഡന്റുകള്‍ റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസുകളുടെ ന്യൂട്രലൈസേഷനും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്ന് നേരത്തെതന്നെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.
കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറക്കാന്‍ തേന്‍
