Posted inഓട്ടോമോട്ടീവ്

ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍

ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എസ്യുവിയുടെ പുതിയ എക്സ്‌ക്ലൂസീവ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 33.50 ലക്ഷം രൂപ വിലയുള്ള ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍ കോസ്മെറ്റിക് അപ്ഡേറ്റുകളോടെയാണ് എത്തുന്നത്. പുതിയ എക്സ്‌ക്ലൂസീവ് പതിപ്പിന് മെക്കാനിക്കല്‍ അപ്ഗ്രേഡുകളോ പുതിയ ഫീച്ചറോ ലഭിച്ചിട്ടില്ല. 7-സ്പീഡ് ഡിസ്ജി ഗിയര്‍ബോക്‌സുള്ള ഒരൊറ്റ 2.0ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്യുവര്‍ വൈറ്റ്, ഒറിക്‌സ് വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്. 190 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും […]

Posted inവിനോദം

‘ഓ മേരി ലൈല’യിലെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘സഖാവ് ചെങ്കോട്ടില്‍ ഭദ്രന്‍’ എന്നാണ് കഥാപാത്രത്തിന്റെ പേര്. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകന്‍ അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് […]

Posted inവിനോദം

‘ഭാരത സര്‍ക്കസ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘തേടും തോറും’

ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഭാരത സര്‍ക്കസ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ച് മധു ബാലകൃഷ്ണന്‍ ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘പൊലയാടി മക്കള്‍ക്ക്’ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എന്‍.ആര്‍ കുറുപ്പിന്റെ വിവാദ കവിതയുടെ സംഗീതാവിഷ്‌കാരമാണ് ഇത്. ഈ കവിതയുടെ റീമിക്‌സാണ് […]

Posted inബിസിനസ്സ്

ഫോബ്‌സ് ഏഷ്യ ജീവകാരുണ്യ നായകരുടെ പട്ടികയില്‍ അദാനിയും

ഫോബ്‌സ് ഏഷ്യ പുറത്തുവിട്ട ഏഷ്യയിലെ ജീവകാരുണ്യ നായകരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ ഗൗതം അദാനി, ശിവ് നാടാര്‍, അശോക് സൂട്ട എന്നിവര്‍. മലേഷ്യന്‍- ഇന്ത്യന്‍ ബിസിനസുകാരനായ ബ്രഹ്മല്‍ വാസുദേവനും ഭാര്യയും അഭിഭാഷകയുമായ ശാന്തി കന്‍ഡിയയും പട്ടികയിലുണ്ട്. കഴിഞ്ഞ ജൂണില്‍ 60 വയസ്സ് തികഞ്ഞപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 60,000 കോടി രൂപ മാറ്റിവെക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. 1996ല്‍ സ്ഥാപിതമായ അദാനി ഫൗണ്ടേഷന്‍ മുഖേനയാണ് സഹായം നല്‍കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയിലെ 37 ലക്ഷം പേര്‍ക്കാണ് സഹായം നല്‍കുക. […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 06.12.22

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി.വാടക 5,500 രൂപ സര്‍ക്കാര്‍ നല്‍കും. അദാനി വാഗ്ദാനം ചെയ്ത 2,500 രൂപ സമരസമിതി വേണ്ടെന്നു പറഞ്ഞു. ജോലിക്കു പോകാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും.തുറമുഖത്തെ ഉപരോധ സമരം അവസാനിപ്പിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരേ സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ച […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം പദ്ധതിയും സമരവും: മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം പദ്ധതിയും സമരവും: മുഖ്യമന്ത്രിയുടെ മറുപടി വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മല്‍സ്യത്തൊഴിലാളി സമൂഹത്തെ പ്രകോപിപ്പിക്കാതെയും ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിക്കൊണ്ടുമാണ് അടിയന്തര പ്രമേയത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ 475 കോടി രൂപയുടെ പാക്കേജ് തയാറാക്കിയിരുന്നെന്ന വാദം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. തുറമുഖ നിര്‍മാണത്തിനു സുരക്ഷ നല്‍കാന്‍ വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം തുറമുഖം പദ്ധതി ആവശ്യമായത് ;പി കെ കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി തന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ. വലിയൊരു ചർച്ചയ്‌ക്കൊടുവിൽ തുടങ്ങിയ വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണഘട്ടത്തിൽ ഇങ്ങനെയൊരു സമരം ഉണ്ടാകരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അടിയന്തിര പ്രമേയത്തിൽ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീർക്കാൻ ശ്രമിക്കണം എന്നാണ് . ഈ പദ്ധതിക്കിടയിൽ നിരവധി തടസ്സങ്ങൾ ഉണ്ടായി. ഇത്തരമൊരു പ്രശ്നം വികസിച്ച് വരാൻ പാടില്ലായിരുന്നു. വളരെ സെൻസിറ്റീവായ സ്ഥലത്ത് ഇത്രയുമൊന്നുമല്ല പ്രശ്നം ഉണ്ടാകേണ്ടിയിരുന്നത്. ഇത്രയുമേ സംഭവിച്ചുള്ളൂവെന്നത് ഭാഗ്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. […]

Posted inലേറ്റസ്റ്റ്

സഹകരണ വകുപ്പിൽ ടീം ഓഡിറ്റിങ്ങിനായുള്ള പരിശീലനം പൂർത്തിയായിവരുന്നതായി മന്ത്രി വി എൻ വാസവൻ

സഹകരണ ഓഡിറ്റ് സംവിധാനം ഫലപ്രദമായി ശക്തിപ്പെടുത്തുന്നതിനായി ടീം ഓഡിറ്റിങ്ങിന്റെ പരിശീലനം പൂര്‍ത്തിയായി വരുന്നതായി സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ടീം ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ ടീം ഓഡിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എല്ലാ ഓഡിറ്റര്‍മാര്‍ക്കുമുള്ള ട്രെയിനിങ്ങ് തിരുവനന്തപുരം അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബറില്‍ ആരംഭിച്ചു.ഡിസംബർ പൂർത്തിയാവുന്നതോടെ എല്ലാ ജില്ലകളിലെയും ഓഡിറ്റർമാരുടെ പരിശീലനം പൂർത്തിയാകും. ഓഡിറ്റിങ്ങിനായി പ്രത്യേക ആപ്പ് തയ്യാറാക്കി. അതുവഴികേരളത്തിലെ മുഴുവന്‍ സഹകരണ സംഘങ്ങളുടെ […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ല, മുഖ്യമന്ത്രി പിണറായി വിജയന്‍.

വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ നടന്ന ചർച്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.സർക്കാരിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നത്. ഓഗസ്റ്റ് മാസത്തിൽ രണ്ട് തവണ ചർച്ച നടത്തി. സെപ്റ്റംബർ മാസത്തിലും രണ്ടു തവണ ചർച്ച നടത്തി. അനൗദ്യോഗിക ചർച്ചകൾ വേറെയും നടന്നു.തീര ശോഷണം പഠിക്കാൻ സമിതിയെ വെക്കാമെന്നും അറിയിച്ചു. പൂർണ്ണ സമ്മതം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിന്റെ പ്രധാന നേതാവുമായി താൻ തന്നെയാണ് ചർച്ച […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി വിഴിഞ്ഞം സമരക്കാരോട് എന്തുകൊണ്ടാണ് സംസാരിക്കാത്തത് എന്ന് രമേശ് ചെന്നിത്തല

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയൻ സർക്കാർ ഏഴ് വർഷമായിട്ടും ഒന്നും ചെയ്തില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണ്. 7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയെന്നാണ് അന്നത്തെ സിപിഎം സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ പരിഹസിച്ചത്. 1992 ൽ എം വി രാഘവൻ തുറമുഖ മന്ത്രിയായിരുന്നപ്പോഴാണ് ഈ പദ്ധതിക്ക് വേണ്ടി ടെണ്ടർ ചെയ്തത് . എന്നാൽ ആരും വന്നില്ല. […]