നാളെ തുടങ്ങുന്ന നിയമസഭയുടെ ഏഴാം സമ്മേളനം പ്രക്ഷുബ്ധമാകും. വിഴിഞ്ഞത്തെ സംഘര്‍ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിമയന ശുപാര്‍ശക്കത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും. പതിനാലുു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണു പാസാക്കുക. വിഴിഞ്ഞം തുറമുഖ പ്രദേശത്തു മാത്രമേ കേന്ദ്രസേനയെ നിയോഗിക്കൂവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തിനു പുറത്ത് ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തമാണെന്നും മന്ത്രി അഹമ്മദ് കോഴിക്കോട്ട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വിലക്കുകള്‍ക്കിടയില്‍ […]
പി എൻ ബി മാനേജർ നടത്തിയ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.
കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കോര്‍പ്പറേഷനിലും പരിശോധന നടത്തും.ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തത് . ലോക്കല്‍ പൊലീസ് നല്‍കിയ രേഖകളും അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ശേഖരിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നാളെ കോർപ്പറേഷൻ ഓഫീസിൽ പരിശോധന നടത്തും. […]
വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് സംസ്ഥാന പോലീസിന്റെ സംരക്ഷണം പര്യാപ്തമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് ക്രമസമാധാനപാലനത്തിന് നിലവിൽ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന പോലീസിന്റെ സംരക്ഷണം പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രദേശത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്രസേനയെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സമരത്തിലും സംഘർഷത്തിലും ബാഹ്യ ഇടപെടലുകൾ ഉണ്ടായോ എന്ന് കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാൻ പറയുന്നത് ബുദ്ധിയില്ലാത്തവരാണെന്നും അദ്ദേഹം […]
മെസ്സിയുടെ മാന്ത്രികക്കാൽ .
മെസ്സി ദൈവമൊന്നുമല്ലല്ലോയെന്ന് അധിക്ഷേപിച്ച ആസ്ട്രേലിയന്‍ കോച്ചിനേയും ആസ്ട്രേലിയയേയും അന്ധാളിപ്പിച്ച് സൂചിയില്‍ നൂല്‍ കോര്‍ക്കും പോലെ പന്ത് പായിച്ചാണ് മെസിയും അര്‍ജന്റീനയും കളിയുടെ 35-ാം മിനിറ്റില്‍ സ്‌കോറിങ് തുടങ്ങിയത്. 57-ാം മിനിറ്റില്‍ ജൂലിയസ് അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കി ഉയര്‍ത്തി. 77-ാം മിനിറ്റിലെ ആസ്ട്രേലിയന്‍ മുന്നേറ്റം അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ മുഖത്ത് തട്ടി സെല്‍ഫ് ഗോളായി. ലോട്ടെറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചെങ്കിലും ഓസ്ട്രേലിയയെ ഒന്നിനെതിരേ […]
കോഴിക്കോട് കോര്‍പറേഷന്റെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം മേയര്‍ ഭവനില്‍
കോഴിക്കോട് കോര്‍പറേഷന്റെ കോടികള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം മേയര്‍ ഭവനില്‍. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അതിക്രമിച്ചു കയറിയെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. പോലീസില്‍ പരാതി നല്‍കിയതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തു. ഔദ്യോഗിക വസതിയില്‍ നടത്തിയ പ്രതിഷേധത്തിനു പിറകില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും മേയര്‍. കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടമായ പണം പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചുതന്നില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി […]
ശശി തരൂരിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി കോൺഗ്രസ് നേതാക്കൾ
ശശി തരൂരിനു വീട്ടുതടങ്കല്‍ ശിക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഐ ഗ്രൂപ്പും ചില ഡിസിസി പ്രസിഡന്റുമാരുമാണ് ശശി തരൂര്‍ പുറത്തിറങ്ങരുതെന്നു വിലക്കുന്നത്. എന്നാല്‍ താന്‍ സംഘടനാ ചട്ടക്കൂടു ലംഘിച്ചിട്ടില്ലെന്നു ശശി തരൂര്‍ എംപി. പാര്‍ട്ടിയുടെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ പോകും. കോണ്‍ഗ്രസ് ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനാണു പോകുന്നത്. യോഗവിവരം സംഘാടകരാണ് ഡിസിസിയെ അറിയിക്കേണ്ടത്. താനും അറിയിച്ചിട്ടുണ്ട്. താല്‍പര്യമില്ലാത്തവര്‍ വരേണ്ട. ബിഷപ്പുമാരെ സന്ദര്‍ശിച്ചതില്‍ പ്രത്യേകതയില്ല. എന്തുകൊണ്ടാണ് തന്റെ സന്ദര്‍ശനങ്ങള്‍ വിവാദമാക്കുന്നതെന്ന് അറിയില്ലെന്നും തരൂര്‍.
ആഭ്യന്തരവകുപ്പ് പരാജയമെന്ന് സമ്മതിച്ചാൽ വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും ; കേന്ദ്രസഹമന്ത്രി വി മുരളീധരൻ
വിഴിഞ്ഞത്തെ സുരക്ഷാ ചുമതലകള്‍ കേന്ദ്രസേനയെ ഏല്‍പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളി കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് പറയുന്നത്. ഇത് തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്ര സേനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കൂവെന്ന് മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞത്തെ സമരക്കാരെ നേരിടുമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പരാജയമെന്നു തുറന്നു സമ്മതിച്ചെങ്കിലേ കേന്ദ്ര സേനയെ അയക്കൂവെന്നും മുരളീധരന്‍.
വിഴിഞ്ഞം വിഷയത്തിൽ കര്‍ദിനാള്‍ ക്ലീമിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
വിഴിഞ്ഞം വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ച. മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയി മലങ്കര സഭാധ്യക്ഷന്‍ മാര്‍ ക്ലിമീസും ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമായും സംസാരിച്ചതിനുശേഷമാണ് മാര്‍ ക്ലീമിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പല തട്ടിലുള്ള അനുരഞ്ജന ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്റെ മധ്യസ്ഥതയിലും ഒത്തുതീര്‍പ്പു ചര്‍ച്ചയുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ അംബാസഡര്‍ […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 4
◾വിഴിഞ്ഞം വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ച. മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയി മലങ്കര സഭാധ്യക്ഷന്‍ മാര്‍ ക്ലിമീസും ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമായും സംസാരിച്ചതിനുശേഷമാണ് മാര്‍ ക്ലീമിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പല തട്ടിലുള്ള അനുരഞ്ജന ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്റെ മധ്യസ്ഥതയിലും ഒത്തുതീര്‍പ്പു ചര്‍ച്ചയുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ അംബാസഡര്‍ […]
9 വി സിമാരും 12ന് ഹിയറിങ്ങിന് ഹാജരാകണമെന്ന് ഗവർണർ
പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ 9 വിസിമാരോട് 12 ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗവർണര്‍. വിസിമാർക്ക് നേരിട്ട് ഹാജരാകാം അല്ലെങ്കിൽ അഭിഭാഷകരെ ചുമതലപ്പെടുത്താം.12 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്താനാണ് നോട്ടീസ്. കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം. യുജിസി മാർഗ്ഗ നിർദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാർക്ക് തുടരാൻ യോഗ്യതയില്ലെന്നാണ് ഗവർണറുടെ നിലപാട്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ […]
