പാലക്കാട് പോക്സോ കേസില്‍ പ്രോസിക്യൂട്ടര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നു പരാതി നല്കിയ ലീഗല്‍ കൗണ്‍സലറെ മാറ്റിനിര്‍ത്താന്‍ വനിത ശിശു വികസന ഡയറക്ടര്‍ ഉത്തരവിട്ടു. ലീഗല്‍ കൗണ്‍സലര്‍ വനിതാ – ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്നാണ് ഉത്തരവിലെ നിര്‍ദേശം. 2018 ല്‍ പാലക്കാട് മങ്കരയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടര്‍ സുബ്രഹ്മണ്യന് ശ്രമിച്ചെന്നാണ് ലീഗല്കൗണ്സലര് ജില്ലാ ജഡ്ജിക്കു പരാതി നല്‍കിയത്.
പ്രവാസിപ്പണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം തുടരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
ഏെറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന പട്ടം 2022ലും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2021നേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ പണമൊഴുക്ക് ചരിത്രത്തില്‍ ആദ്യമായി 10,000 കോടി ഡോളര്‍ ഈ വര്‍ഷം കടക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്ന ഇന്ത്യ കഴിഞ്ഞവര്‍ഷം നേടിയത് 8,700 കോടി ഡോളറായിരുന്നു. ചൈന, മെക്സിക്കോ (5,300 കോടി ഡോളര്‍ വീതം), ഫിലിപ്പൈന്‍സ് (3,600 കോടി ഡോളര്‍), ഈജിപ്ത് (3,300 കോടി ഡോളര്‍) എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ […]
നിയമസഭാ സമ്മേളനം നാളെമുതൽ പതിനഞ്ചുവരെ
നാളെ തുടങ്ങുന്ന നിയമസഭയുടെ ഏഴാം സമ്മേളനം പ്രക്ഷുബ്ധമാകും. വിഴിഞ്ഞത്തെ സംഘര്‍ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിമയന ശുപാര്‍ശക്കത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും. പതിനാലുു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണു പാസാക്കുക. ഈ സഭാ സമ്മേളനത്തിൽ മുഖ്യമായും ഈ സർവകലാശാലാ ഭേദഗതി ബില്ലായിരിക്കും ശ്രദ്ധാകേന്ദ്രം. ഈ ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം എങ്കിലും ഗവർണ്ണറോടുള്ള മുസ്ലിം ലീഗിന്റെ അതൃപ്തി വളർത്തിക്കൊണ്ടുവരാനായിരിക്കും ഭരണപക്ഷം ശ്രമിക്കുക. […]
ഐഫോണ്‍ 13ന് ഫ്ലിപ്കാര്ട്ടില് വന്‍ വിലക്കുറവ്
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോണ്‍ 13ന് ഫ്ലിപ്കാര്ട്ടില് വന്‍ വിലക്കുറവ്. ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 13 പരമാവധി റീട്ടെയില്‍ വിലയായ 69,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും 26,401 രൂപ കിഴിവ് വരെ നേടി ഈ ഐഫോണ്‍ മോഡല്‍ വാങ്ങാം. ലൈവ് ഹിന്ദുസ്ഥാന്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് കിഴിവായി 3,901 രൂപ കുറവ് ലഭിക്കും. വില 65,999 ആയി കുറയുന്നു. ഇതുകൂടാതെ പുതിയ ഐഫോണിനായി പഴയ ഫോണ്‍ എക്സേഞ്ച് ചെയ്താല്‍ 22,500 രൂപവരെ […]
‘നാലാം മുറ’യിലെ പുതിയ ഗാനം ‘ദിശ അറിയാതെ..’
ബിജു മേനോന്, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നാലാം മുറ’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ദിശ അറിയാതെ..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് ആണ്. ശ്രീജിത്ത് ഉണ്ണികൃഷ്ണന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന് ആണ്. സിനിമയിലെ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷാവസ്ഥകള്‍ ആണ് ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാലാം മുറ’. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, […]
സൗബിന് ഷാഹിറിന്റെ ‘ജിന്ന്’ ഡിസംബര്‍ 30ന്
സൗബിന് ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ‘ജിന്നി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രൊമോഷന് മെറ്റീരിയലുകളായിരുന്നു ചിത്രത്തിന്റേത്. ശാന്തി ബാലചന്ദ്രനാണ് ജിന്നിലെ നായിക. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന് ഷാഹിറിനൊപ്പം ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, സാബുമോന്, ജാഫര്‍ […]
102 ശതമാനം വളര്‍ച്ചയുമായി സ്കോഡ ഇന്ത്യ
വില്പന കണക്കുകളില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം സ്കോഡ നേടിയത്. 4433 കാറുകളാണ് ഈ നവംബറില്‍ സ്കോഡ ഇന്ത്യ വിറ്റത്. ഈ വര്‍ഷം 50000 കാര്‍ എന്ന സ്വപ്ന നേട്ടത്തിന് അരികെയെത്തി എന്നും സ്കോഡ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാര്‍ഷിക വില്പന റെക്കോര്‍ഡ് തിരുത്തിയിരുന്നു. 2022 ലെ ആദ്യ എട്ടുമാസത്തെ വില്പന കണക്കുകള്‍ […]
പെയ്തൊഴിയുമ്പോള്‍
മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ ഒരു രചനാശൈലി ആസ്വാദന വഴിയിലുടനീളം കണ്ടെത്താം. ‘പെയ്തൊഴിയുമ്പോള്‍’. പി ശ്രീകല. ചിന്ത പബ്ളിക്കേഷന്‍സ്. വില 133 രൂപ.
വൈറ്റമിന്‍ ഡിയുടെ അഭാവം പ്രമേഹത്തിനും കാരണമായേക്കാം
വൈറ്റമിന്‍ ഡിയുടെ അഭാവം പ്രമേഹത്തിലേക്ക് നയിക്കാമെന്ന് പഠനം. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വൈറ്റമിന്‍ ഡി വഹിക്കുന്നത്. ഇന്‍സുലിന്‍ ഉല്പാദനം, ഇന്‍സുലിന്‍ പ്രതിരോധം, പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവയെല്ലാമായി വൈറ്റമിന്‍ ഡി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പഞ്ചസാരയുടെ തോത് സാധാരണ നിലയില്‍ നിര്‍ത്തുന്നതിന് ശരീരത്തില്‍ ലിറ്ററിന് 80 നാനോമോള്‍സ് എങ്കിലും വൈറ്റമിന്‍ ഡി ആവശ്യമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവരില്‍ ഇത് 50 നാനോമോള്‍സിലും താഴേക്ക് പോകുന്നത് പ്രമേഹ സാധ്യത ഉയര്‍ത്തുന്നു. വൈറ്റമിന്‍ […]
മദ്ധ്യാഹ്നവാർത്തകൾ 04.12.22
നാളെ തുടങ്ങുന്ന നിയമസഭയുടെ ഏഴാം സമ്മേളനം പ്രക്ഷുബ്ധമാകും. വിഴിഞ്ഞത്തെ സംഘര്‍ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിമയന ശുപാര്‍ശക്കത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും. പതിനാലുു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണു പാസാക്കുക. വിഴിഞ്ഞം തുറമുഖ പ്രദേശത്തു മാത്രമേ കേന്ദ്രസേനയെ നിയോഗിക്കൂവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തിനു പുറത്ത് ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തമാണെന്നും മന്ത്രി അഹമ്മദ് കോഴിക്കോട്ട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വിലക്കുകള്‍ക്കിടയില്‍ […]
