പാലക്കാട് പോക്സോ കേസില്‍ പ്രോസിക്യൂട്ടര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നു പരാതി നല്കിയ ലീഗല്‍ കൗണ്‍സലറെ മാറ്റിനിര്‍ത്താന്‍ വനിത ശിശു വികസന ഡയറക്ടര്‍ ഉത്തരവിട്ടു. ലീഗല്‍ കൗണ്‍സലര്‍ വനിതാ – ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്നാണ് ഉത്തരവിലെ നിര്‍ദേശം. 2018 ല്‍ പാലക്കാട് മങ്കരയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടര്‍ സുബ്രഹ്മണ്യന് ശ്രമിച്ചെന്നാണ് ലീഗല്കൗണ്സലര് ജില്ലാ ജഡ്ജിക്കു പരാതി നല്‍കിയത്.
വനിതാ – ശിശു കേന്ദ്രത്തിലെ ലീഗല്‍ കൗണ്‍സലര്‍ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്ന് ഉത്തരവ്
