സര്ക്കാര് സ്ഥാപനത്തിന്റെ കാലിത്തീറ്റ കഴിച്ചു മൂന്നു പശുക്കളും അഞ്ചു കിടാങ്ങളും ചത്തെന്നു പരാതി. കണ്ണൂരില് നായാട്ടുപാറ കോവൂരില് പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം. ഭക്ഷണം ദഹിക്കാതെ വയര് വീര്ത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തില് സംശയമുണ്ടെന്നും പോസ്റ്റ്മോര്ട്ടം ചെയ്ത വെറ്റിനറി സര്ജന് പറയുന്നു.പശുക്കള് ചത്തതിലൂടെ തനിക്കുണ്ടായ നഷ്ടം സർക്കാർ നികത്തണമെന്നാണ് ഉടമയുടെ ആവശ്യം. കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാം എന്ന കേരള ഫീഡ്സ് ഉദ്യോഗസ്ഥരുടെ നിലപാടിൽ താല്പര്യമില്ല എന്നും ഫാം ഉടമ പറഞ്ഞു.
സർക്കാർ സ്ഥാപനത്തിലെ കാലിത്തീറ്റ കഴിച്ച് പശുക്കൾ ചത്തു
