Posted inടെക്നോളജി

വീഡിയോ കോളുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്

വീഡിയോ കോളുകള്‍ക്കായി വാട്ട്സാപ്പ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് കൊണ്ട് വരുന്നു. ഉപയോക്താക്കളുടെ ആപ്പ് അനുഭവം തന്നെ മാറ്റി മറയ്ക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍. അടുത്ത് തന്നെ കൂടുതല്‍ ഉപയോക്താക്കള്‍ക്കായി ഇത് റിലീസ് ചെയ്യും. നിലവില്‍ ഐഒഎസ് ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് വീഡിയോ കോളുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിലേക്ക് ആക്സസ് ലഭ്യമാണ്. ഈ ഫീച്ചര്‍ നിലവില്‍ വന്ന് കഴിഞ്ഞാല്‍ വാട്ട്സാപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ക്കിടയിലും മള്‍ട്ടിടാസ്‌കിംഗ് ചെയ്യാന്‍ കഴിയും. ഇതോടൊപ്പം ഡിസപ്പയറിംഗ് മെസേജുകള്‍ക്കുള്ള ഷോര്‍ട്ട് കട്ട് […]

Posted inവിനോദം

ബാലയുടെ ചിത്രം വണങ്കാനില്‍ നിന്നും സൂര്യ പിന്മാറി

സംവിധായകന്‍ ബാല ഒരുക്കുന്ന പുതിയ ചിത്രം വണങ്കാനില്‍ നിന്നും സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകന്‍ ബാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥയില്‍ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാന്‍ കാരണം.”എന്റെ സഹോദരന്‍ സൂര്യയ്‌ക്കൊപ്പം വണങ്കാന്‍ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോള്‍ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇത്രയധികം സ്‌നേഹവും ബഹുമാനവും […]

Posted inഓട്ടോമോട്ടീവ്

ഒല എസ്1 എയര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

ഒലയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി മോഡല്‍ എന്ന ഖ്യാതിയോടെ കമ്പനി പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറാണ് എസ്1 എയര്‍. ഒക്ടോബര്‍ 22നാണ് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് കമ്പനി നടത്തിയത്. വെറും 999 രൂപ കൊടുത്ത് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 84,999 രൂപയാണ് വാഹനത്തിന്റെ വില (എക്സ്-ഷോറൂം). ഏറെ പ്രത്യേകതകളോടെയാണ് വാഹനം ഒല വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡിസൈന്‍ തന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒല ഇലക്ട്രിക് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഒരുലക്ഷമോ അതിലേറെയോ വിലയുള്ള – പ്രീമിയം – […]

Posted inപുസ്തകങ്ങൾ

കനലുറങ്ങുമിടങ്ങള്‍

കാലം സൂക്ഷിക്കുന്ന കണക്കെടുപ്പുകളില്‍ ജീവിതം നല്‍കിയ അനുഭവങ്ങളെ ആവാഹിക്കുമ്പോള്‍ അവ കഥകളായി മാറുന്ന ഇടങ്ങളാണ് ഇക്കഥാസമാഹാരത്തിന്റെ ജീവന്‍. സമകാലത്തിന്റെ സകല സാധ്യതകളെയും ചിമിഴിലൊതുക്കുന്ന സാകല്യം ഇക്കഥാപാത്രങ്ങള്‍ക്കുണ്ട്. ചുറ്റുപാടുകളോട് സമരസപ്പെടുകയും അനീതികളോട് കലഹിക്കുകയും പൊരുത്തപ്പെടുകയും നിഷ്‌കരുണം നിരസിക്കുകയും ചെയ്യുന്ന വ്യക്തിസത്തകളെ വാര്‍ത്തെടുക്കുന്ന കനല്‍പ്പൊട്ടുകളായ കഥകള്‍. ഉള്ള് നോവാതെ വായിക്കാനാവാത്ത കഥാപരിസരങ്ങള്‍. ‘കനലുറങ്ങുമിടങ്ങള്‍’. സിന്ധുഭൈരവി. ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

തണുപ്പുകാലത്ത് കരുതല്‍ നല്‍കാം ശ്വാസകോശത്തിന്

തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്റെ അനാരോഗ്യത്തിന്റെ സൂചനകളാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞടുത്ത് കഴിക്കാം. അതിനാല്‍ ആപ്പിള്‍, വാള്‍നട്ട്, ബ്രൊക്കോളി, ബീന്‍സ്, ബെറിപ്പഴങ്ങള്‍, പപ്പായ, […]

Posted inലേറ്റസ്റ്റ്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നതരുണ്ടെന്ന് പ്രതി

കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും കോടികള്‍ തട്ടിയെടുത്തതിനു പിറകില്‍ കോര്‍പറേഷനിലെ ഉന്നതരുണ്ടെന്ന് പ്രതി. താന്‍ സ്ഥലംമാറിപ്പോയതിനു ശേഷമാണ് പണം തിരിമറി നടന്നതെന്നാണു കേസിലെ പ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. വ്യാഴാഴ്ച വിധി പറയും. ബാങ്കിലെയും കോര്‍പ്പറേഷനിലേയും ഉന്നതര്‍ ഗൂഡാലോചന നടത്തിയാലേ പണം പിന്‍വലിക്കാനാവൂവെന്ന് റിജില്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പല്ലെന്നും വിശദീകരണം.

Posted inബിസിനസ്സ്

വിദേശ നാണയശേഖരത്തില്‍ മൂന്നാം ആഴ്ചയിലും വര്‍ധന

ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും വര്‍ധന. നവംബര്‍ 25ന് സമാപിച്ച വാരം 280 കോടി ഡോളര്‍ ഉയര്‍ന്ന് ശേഖരം 55,014 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ കറന്‍സി ആസ്തി 300 കോടി ഡോളര്‍ വര്‍ദ്ധിച്ച് 48,728 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 7.3 കോടി ഡോളര്‍ താഴ്ന്ന് 3,993.8 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ, യെന്‍, യു.എസ് ട്രഷറി […]

Posted inലേറ്റസ്റ്റ്

നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ മൂന്നു വനിതകള്‍

സ്പീക്കര്‍ സഭയില്‍ ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായോ പാനൽ . സ്പീക്കര്‍ എ.എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്നു നിര്‍ദേശിച്ചത്. നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ മൂന്നു വനിതകള്‍ മാത്രം. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ.കെ രമയുമാണ് പാനലിലുള്ളത്. ഇതാദ്യമായാണ് സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകളാകുന്നത്. എന്നാൽ നിയമസഭയുടെ സ്പീക്കര്‍ പാനലിലേക്കു കെ.കെ. രമയെ തെരഞ്ഞെടുത്തതിനു സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍. സിപിഎം കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ പത്‌നി രമ ചെയറില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രി […]

Posted inലേറ്റസ്റ്റ്

കോട്ടയം ഡി സി സി യുടെ എഫ് ബി പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ശശി തരൂരിനെ അപഹസിച്ചുള്ള പോസ്റ്റാണ് വിവാദമായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന പോസ്റ്റാണ് വിവാദമായത്. ഡിസിസിക്ക് ഔദ്യോഗിക പേജില്ലെന്നും ഈ പേജിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ശശി തരൂര്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കു മുതല്‍ കൂട്ടാണെന്ന് കെ. മുരളീധരന്‍ എംപി. കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം […]

Posted inലേറ്റസ്റ്റ്

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്‌ തുടരുന്നു

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് ഹൈസ്‌കൂളിലുള്ള പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ടു ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാരന്‍പുര മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലാണു വോട്ടു ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദില്‍ വോട്ട് ചെയ്തു. 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.’ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങൾ അതിഗംഭീരമായി ആഘോഷിച്ചു. […]