കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും കോടികള്‍ തട്ടിയെടുത്തതിനു പിറകില്‍ കോര്‍പറേഷനിലെ ഉന്നതരുണ്ടെന്ന് പ്രതി. താന്‍ സ്ഥലംമാറിപ്പോയതിനു ശേഷമാണ് പണം തിരിമറി നടന്നതെന്നാണു കേസിലെ പ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. വ്യാഴാഴ്ച വിധി പറയും. ബാങ്കിലെയും കോര്‍പ്പറേഷനിലേയും ഉന്നതര്‍ ഗൂഡാലോചന നടത്തിയാലേ പണം പിന്‍വലിക്കാനാവൂവെന്ന് റിജില്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പല്ലെന്നും വിശദീകരണം.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നതരുണ്ടെന്ന് പ്രതി
