കാലം സൂക്ഷിക്കുന്ന കണക്കെടുപ്പുകളില്‍ ജീവിതം നല്‍കിയ അനുഭവങ്ങളെ ആവാഹിക്കുമ്പോള്‍ അവ കഥകളായി മാറുന്ന ഇടങ്ങളാണ് ഇക്കഥാസമാഹാരത്തിന്റെ ജീവന്‍. സമകാലത്തിന്റെ സകല സാധ്യതകളെയും ചിമിഴിലൊതുക്കുന്ന സാകല്യം ഇക്കഥാപാത്രങ്ങള്‍ക്കുണ്ട്. ചുറ്റുപാടുകളോട് സമരസപ്പെടുകയും അനീതികളോട് കലഹിക്കുകയും പൊരുത്തപ്പെടുകയും നിഷ്‌കരുണം നിരസിക്കുകയും ചെയ്യുന്ന വ്യക്തിസത്തകളെ വാര്‍ത്തെടുക്കുന്ന കനല്‍പ്പൊട്ടുകളായ കഥകള്‍. ഉള്ള് നോവാതെ വായിക്കാനാവാത്ത കഥാപരിസരങ്ങള്‍. ‘കനലുറങ്ങുമിടങ്ങള്‍’. സിന്ധുഭൈരവി. ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.
തണുപ്പുകാലത്ത് കരുതല്‍ നല്‍കാം ശ്വാസകോശത്തിന്
തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്റെ അനാരോഗ്യത്തിന്റെ സൂചനകളാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞടുത്ത് കഴിക്കാം. അതിനാല്‍ ആപ്പിള്‍, വാള്‍നട്ട്, ബ്രൊക്കോളി, ബീന്‍സ്, ബെറിപ്പഴങ്ങള്‍, പപ്പായ, […]
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നതരുണ്ടെന്ന് പ്രതി
കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും കോടികള്‍ തട്ടിയെടുത്തതിനു പിറകില്‍ കോര്‍പറേഷനിലെ ഉന്നതരുണ്ടെന്ന് പ്രതി. താന്‍ സ്ഥലംമാറിപ്പോയതിനു ശേഷമാണ് പണം തിരിമറി നടന്നതെന്നാണു കേസിലെ പ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. വ്യാഴാഴ്ച വിധി പറയും. ബാങ്കിലെയും കോര്‍പ്പറേഷനിലേയും ഉന്നതര്‍ ഗൂഡാലോചന നടത്തിയാലേ പണം പിന്‍വലിക്കാനാവൂവെന്ന് റിജില്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പല്ലെന്നും വിശദീകരണം.
വിദേശ നാണയശേഖരത്തില്‍ മൂന്നാം ആഴ്ചയിലും വര്‍ധന
ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും വര്‍ധന. നവംബര്‍ 25ന് സമാപിച്ച വാരം 280 കോടി ഡോളര്‍ ഉയര്‍ന്ന് ശേഖരം 55,014 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ കറന്‍സി ആസ്തി 300 കോടി ഡോളര്‍ വര്‍ദ്ധിച്ച് 48,728 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 7.3 കോടി ഡോളര്‍ താഴ്ന്ന് 3,993.8 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ, യെന്‍, യു.എസ് ട്രഷറി […]
നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ മൂന്നു വനിതകള്‍
സ്പീക്കര്‍ സഭയില്‍ ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായോ പാനൽ . സ്പീക്കര്‍ എ.എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്നു നിര്‍ദേശിച്ചത്. നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ മൂന്നു വനിതകള്‍ മാത്രം. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ.കെ രമയുമാണ് പാനലിലുള്ളത്. ഇതാദ്യമായാണ് സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകളാകുന്നത്. എന്നാൽ നിയമസഭയുടെ സ്പീക്കര്‍ പാനലിലേക്കു കെ.കെ. രമയെ തെരഞ്ഞെടുത്തതിനു സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍. സിപിഎം കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ പത്‌നി രമ ചെയറില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രി […]
കോട്ടയം ഡി സി സി യുടെ എഫ് ബി പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു
കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ശശി തരൂരിനെ അപഹസിച്ചുള്ള പോസ്റ്റാണ് വിവാദമായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന പോസ്റ്റാണ് വിവാദമായത്. ഡിസിസിക്ക് ഔദ്യോഗിക പേജില്ലെന്നും ഈ പേജിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ശശി തരൂര്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കു മുതല്‍ കൂട്ടാണെന്ന് കെ. മുരളീധരന്‍ എംപി. കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം […]
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് ഹൈസ്‌കൂളിലുള്ള പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ടു ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാരന്‍പുര മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലാണു വോട്ടു ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദില്‍ വോട്ട് ചെയ്തു. 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.’ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങൾ അതിഗംഭീരമായി ആഘോഷിച്ചു. […]
മദ്ധ്യാഹ്നവാർത്തകൾ 05.12.22
കേരളത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍. തദ്ദേശ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും അടക്കം നിയമനങ്ങള്‍ക്കായി ഒരു സമാന്തര റിക്രൂട്ട്‌മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ല. പിഎസ് സി നിയമനങ്ങള്‍ നടത്തുന്നുമില്ല. മന്ത്രി എം.ബി. രാജേഷ് സഭയില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റാണെന്നും സതീശന്‍. പിന്‍വാതില്‍ നിയമനം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളെക്കുറിച്ചു വ്യാജ പ്രചാരണമാണെന്ന വാദവുമായി മന്ത്രി എം.ബി രാജേഷ്. ഒന്നാം […]
ഫ്രഞ്ച് കുതിപ്പ്, എംബാപ്പെയുടെയും
എംബാപ്പേയുടെ ഇരട്ടഗോളിന്റെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിയായിരുന്നു ഫ്രാന്‍സിന്റെ ജയം. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഒളിവിയര്‍ ജിറൂദിന്റെ ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഫ്രാന്‍സ് എംബാപ്പേയുടെ ഇരട്ട ഗോളിലൂടെ മത്സരം തങ്ങള്‍ക്കനുകൂലമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ പോളണ്ടിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റിയിലൂടെ […]
രാഹുൽ ഗാന്ധിക്ക് ശേഷം യാത്രയുമായി പ്രിയങ്കയും
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനു പിറകേ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് നടത്താന്‍ എഐസിസി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെ 60 ദിവസമായിരിക്കും മാര്‍ച്ച്. എല്ലാ സംസ്ഥാനങ്ങളിലൂടേയും കടന്നു പോകുന്ന വിധത്തിലാണു മാര്‍ച്ച് സംഘടിപ്പിക്കുക. വനിതകളെ ഉണര്‍ത്തുകയാണു ലക്ഷ്യം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്കും ആവേശത്തിലേക്കും വളര്‍ന്നെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ഒരു […]
