ദക്ഷിണ കൊറിയക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ലൈനപ്പായി. സൂപ്പര്‍ഡ താരം നെയ്മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി എന്നതാണ് പ്രധാന മാറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മര്‍ പിന്നീടുള്ള ബ്രസീലിന്‍റെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. സെര്‍ബിയയെ 2-0നും സ്വിറ്റ്സര്‍ലന്‍ഡിനെ 1-0ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിന് അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കാമറൂണിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു
രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റു മരിച്ചു
രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റു മരിച്ചു സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം.വക്കം അടിവാരം സ്വദേശി ജിഷ്ണുവാണ് (29) ചികിത്സയിരിക്കെ മരിച്ചത്. രണ്ട് മാസം മുൻപാണ് ജിഷ്ണുവിനെ പ്രദേശത്തുള്ള നായ ആക്രമിച്ചത്. നായയുടെ ആക്രണത്തിൽ പരിക്കേറ്റ ജിഷ്ണു പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ലെന്നാണ് വിവരം. ദിവസങ്ങൾ മുൻപാണ് പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ജിഷ്ണു ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.
സിനിമാ നിർമ്മാതാവ് ജെയ്സണ്‍ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
സിനിമാ നിര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്‍.ജെ ക്രിയേഷൻസ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ആണ് ജെയ്സണ്‍ എളംകുളം. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും […]
ഇന്നത്തെ ചർച്ചകൾ വിഫലം വിഴിഞ്ഞം ചർച്ച ഇനി നാളെ
വിഴിഞ്ഞം സമരം ഒത്തു തീർപ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങൾ ഫലം കണ്ടില്ല. ഒത്ത് തീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിലെത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി അനുരജ്ഞനത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം.
പ്രവചനങ്ങളിൽ താമര വിരിയുന്നു കൈക്ക് ശക്തി കുറയും ഗുജറാത്തിൽ ആപ്പ് തുറക്കും എന്നും എക്സിറ്റ് പോൾ
ഗുജറാത്തില്‍ ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്‍റെ സർവേ പ്രവചനം. 30-42 കോൺഗ്രസ്, 2-10 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവർ നേടുമെന്നുമാണ് റിപ്പബ്ലികിന്‍റെ പോള്‍ […]
ഹൃദയാരോഗ്യത്തിന് ദിവസവും ഒരു മുട്ട കഴിക്കാം
ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ജേണല്‍ ഹാര്‍ട്ട് പറയുന്നു. പഠനമനുസരിച്ച്, ഭക്ഷണത്തിലെ കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണ് മുട്ടകള്‍, എന്നാല്‍ അവയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍, ധാരാളം വിറ്റാമിനുകള്‍, ഫോസ്‌ഫോളിപ്പിഡുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുട്ട ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഇസ്‌കെമിക് ഹൃദ്രോഗം, പ്രധാന കൊറോണറി സംഭവങ്ങള്‍, ഹെമറാജിക് സ്‌ട്രോക്ക്, ഇസ്‌കെമിക് സ്‌ട്രോക്ക് എന്നിവ തമ്മിലുള്ള ബന്ധങ്ങള്‍ ഗവേഷകരുടെ ഒരു സംഘം പരിശോധിച്ചു. […]
ഇരാവാന്‍
വെറുതെ ഒരു കഥ പറയുകയല്ല ഈ കവി. ആ കഥയ്ക്കുള്ളില്‍ കിനിഞ്ഞു പടരുന്ന ആര്‍ദ്രതയെയും നിസ്വാര്‍ത്ഥതയെയും മാതൃപിതൃസ്‌നേഹത്തെയും വംശസ്‌നേഹത്തെയും ധാര്‍മ്മികതയെയും അനുഭവമായി പകര്‍ന്നുതരാന്‍ ശ്രമിക്കുകയാണ്. അതിനൊത്ത വചനപ്രക്രമമാണ് കവിയുടേത്. നവീനനിര്‍മ്മിതിയായ കവിതാശൈലിയല്ല, നാട്ടുവഴക്കങ്ങളുടെയും നാപ്പഴക്കങ്ങളുടെയും നേരുറവകളോടൊത്തൊഴുകുന്ന മൊഴിച്ചാലുകളാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് ഏതൊരാളിനും നീന്തിത്തുടിക്കാം. ഏതൊരാളിനും അതിന്റെ രസവീര്യവിപാകങ്ങള്‍, നാട്ടുപച്ചിലച്ചാറെന്ന പോലെ ഉള്‍ക്കൊണ്ട് ദോഷസാമ്യവും പുഷ്ടിയും നേടാം. അവനവനെ ബലപ്പെടുത്തുകയും സമൂഹവും കാലങ്ങളുമായി സമീകരിക്കുകയും ചെയ്യുമ്പോഴാണല്ലോ എല്ലാം സര്‍വതോഭദ്രമാകുന്നത്. ‘ഇരാവാന്‍’. ജെ സോമശേഖരന്‍ പിള്ള. ഗ്രീന്‍ ബുക്‌സ്. വില […]
ബുക്കിംഗ് കുതിപ്പില്‍ ഗ്രാന്‍ഡ് വിറ്റാര
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മിഡ്-സൈസ് എസ്യുവി സെപ്റ്റംബറില്‍ ആണ് പുറത്തിറക്കിയത്. ബുക്കിംഗ് 2022 ജൂലൈയില്‍ ആരംഭിച്ചു. ഇതുവരെ മാരുതി ഗ്രാന്‍ഡ് വിറ്റാര മൊത്തം 87,953 ബുക്കിംഗുകള്‍ ശേഖരിച്ചു. മാത്രമല്ല, 55,505 ഓര്‍ഡറുകള്‍ ഡെലിവറികള്‍ക്കായി കാത്തിരിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ഉല്‍പ്പാദന ലക്ഷ്യം 20 ലക്ഷം യൂണിറ്റില്‍ കുറയില്ലെന്ന് മാരുതി സുസുക്കി. നിലവില്‍, 3.75 ലക്ഷം യൂണിറ്റുകളുടെ ഓര്‍ഡറുകള്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് തീര്‍പ്പാക്കാനുണ്ട്. മാരുതി ഗ്രാന്‍ഡ് വിറ്റാര എസ്യുവി മോഡല്‍ ലൈനപ്പ് സിഗ്മ, ഡെല്‍റ്റ, സീറ്റ, […]
‘ദൃശ്യം 2’ ബോളിവുഡ് റീമേക്കും വന്‍ ഹിറ്റ്
മോഹന്‍ലാല്‍ നായകനായ ചിത്രം ‘ദൃശ്യം 2’ ബോളിവുഡില്‍ റീമേക്ക് ചെയ്ത് എത്തിയപ്പോഴും വന്‍ ഹിറ്റ്. മോഹന്‍ലാലിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ആണ്. ‘ദൃശ്യം 2’ എന്ന ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 17 ദിവസത്തിനുള്ളില്‍ 186.76 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘വിജയ് സാല്‍ഗോന്‍കറായി’ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. […]
ബിടിഎസിന്റെ നാള്‍വഴികളറിയാം, ഡോക്യൂമെന്ററി സീരീസിലൂടെ
ലോക പ്രശസ്ത ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ചരിത്രവും വളര്‍ച്ചയും അവതരിപ്പിക്കുന്ന ഡോക്യൂമെന്ററി സീരീസ് വരുന്നു. ‘മോണ്യുമെന്റ്‌സ് ബിയോണ്ട് ദ സ്റ്റാര്‍’ എന്നാണ് സീരീസിന്റെ പേര്. ബി ടി എസാണ് ഇക്കാര്യം ട്വീറ്ററിലൂടെ പങ്കുവച്ചത്. ഇതിന്റെ പ്രമോഷന്‍ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഡോക്യുമെന്ററി സീരീസില്‍ തങ്ങളുടെ തുടക്കകാലം മുതല്‍ ഇതുവരെയുള്ള കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങള്‍ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിടിഎസ് അംഗങ്ങള്‍ അറിയിച്ചു. കൂടാതെ പുറംലോകം അറിയാത്ത തങ്ങളുടെ മറ്റൊരു മുഖമാണ് ഈ സീരീസില്‍ […]
