Posted inആരോഗ്യം

കരളിന്റെ ആരോഗ്യത്തിന് ധാന്യങ്ങള്‍ ശീലമാക്കാം

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും കരള്‍ പ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ കഴിയും. ഡയറ്ററി ഫൈബറിന്റെ മികച്ചൊരു ഉറവിടമാണ് ധാന്യങ്ങള്‍. ഇത് ആളുകളെ ശരീരഭാരം കുറയ്ക്കാനും അവരുടെ കുടല്‍ മൈക്രോബയോമില്‍ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലന്‍സ് സൃഷ്ടിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രീബയോട്ടിക് ഫൈബര്‍ ആരോഗ്യകരമായ ഗട്ട് മൈക്രോബയോട്ടയെ ഉത്തേജിപ്പിക്കുന്നു. ഇത് വീക്കം, കരള്‍ ക്ഷതം എന്നിവ കുറയ്ക്കുന്നു. ഓട്സ്, […]

Posted inടെക്നോളജി

വി സെക്യൂര്‍ അവതരിപ്പിച്ച് വി ബിസിനസ്

വോഡഫോണ്‍ ഐഡിയയുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബര്‍ സുരക്ഷാ സംവിധാനമായ വി സെക്യൂര്‍ അവതരിപ്പിച്ചു. നെറ്റ്വര്‍ക്ക്, ക്ലൗഡ്, എന്‍ഡ് പോയിന്റുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കുന്നതാണ് ഈ സേവനം. ഇന്ത്യയിലെ സംരംഭങ്ങളില്‍ 52 ശതമാനവും ഇനിയും ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും മറ്റും നടപ്പാക്കിയിട്ടില്ലാത്ത സ്ഥിതിയാണെന്ന് വി ബിസിനസിന്റെ റെഡി ഫോര്‍ നെക്സ്റ്റ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സഹകരണത്തിലൂടെ ഇന്ത്യയിലെ സൈബര്‍ സുരക്ഷാ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമാണ് […]

Posted inബിസിനസ്സ്

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ വര്‍ദ്ധിച്ചിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണിയിലെ വില 4080 രൂപയാണ്. […]

Posted inലേറ്റസ്റ്റ്

കാനറികളുടെ അടുത്ത എതിരാളി ക്രൊയേഷ്യ

ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനും പോര്‍ച്ചുഗലിനും ഇന്ന് മത്സരങ്ങള്‍. ഇന്ന് രാത്രി 8.30ന് സ്പെയിന്‍ മൊറോക്കോയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാണ്ടുമായി ഏറ്റുമുട്ടും. ഇന്നത്തോടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിക്കും. നാളെ ലോകകപ്പില്‍ മത്സരങ്ങളില്ല. വെള്ളിയാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ കുതിപ്പ് അവസാനിപ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയെ തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത് .ജപ്പാനെ ടൈബ്രേക്കറില്‍ […]

Posted inലേറ്റസ്റ്റ്

കൊറിയയെ തകർത്ത് മഞ്ഞപ്പട

നെയ്മര്‍ തിരിച്ചെത്തി, ഒപ്പം ബ്രസീലും. കാമറൂണിനെതിരെ നിറം മങ്ങിയ കളി കാഴ്ച വെച്ച ബ്രസീലിനെയായിരുന്നില്ല കൊറിയക്കെതിരെ കണ്ടത്. പരിക്കില്‍ നിന്ന് മോചിതനായ സൂപ്പര്‍ താരം നെയ്മറിന്റെ തിരിച്ചു വരവില്‍ ആവേശം കൊണ്ട ബ്രസീല്‍ വെറും മുപ്പത്തിയാറ് മിനിറ്റിനുള്ളില്‍ നാല് ഗോളുകളടിച്ച് അട്ടിമറി സ്വപ്നവുമായെത്തിയ ദക്ഷിണ കൊറിയയെ നിലംപരിശാക്കി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ വലകുലുക്കി. പിന്നാലെ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍താരം നെയ്മര്‍ ഗോളാക്കി മാറ്റി. 29-ാ മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ നേടിയ മനോഹരമായ ഗോളിലൂടെ […]

Posted inലേറ്റസ്റ്റ്

രാജസ്ഥാനിലെ കൊടും തണുപ്പിൽ ഹാഫ് സ്ലീവ് ടീ ഷര്‍ട്ടു ധരിച്ച് രാഹുല്‍

രാജസ്ഥാനിൽ ഭാരത് ജോഡോ യാത്ര നയിച്ച് രാഹുല്‍ ഗാന്ധി. രാവിലെ ആറേകാലിനു 13 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളപ്പോഴാണ് ഹാഫ് സ്ലീവ് ടീ ഷര്‍ട്ടു ധരിച്ച് രാഹുല്‍ നടന്നത്. രാജസ്ഥാനിലെ പര്യടനത്തിനു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും യാത്രയില്‍ പങ്കെടുത്തു. ജലവാര്‍ ജില്ലയില്‍ നിന്നാണ് യാത്രയുടെ 89-)൦ ദിനം ആരംഭിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും യാത്രയില്‍ പങ്കെടുത്തു. ഝലവാറിലെ ഝല്‍രാപട്ടനിലെ കാളി തലായിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.യാത്രയ്ക്കിടെ, രാഹുല്‍ഗാന്ധി കുട്ടികളുമായി സംവദിക്കുകയും യാത്രയില്‍ […]

Posted inലേറ്റസ്റ്റ്

സംസ്ഥാനഭരണത്തിലെ ഗവർണ്ണറുടെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം; ഡി രാജ

ഗവര്‍ണര്‍മാര്‍ സംസ്ഥാന ഭരണത്തിനെതിരേ പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഗവര്‍ണര്‍ പദവി നീക്കം ചെയ്യണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവര്‍ണര്‍മാര്‍ അനാവശ്യമായി ഇടപെടുകയാണ്. അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണ്. രാജ പറഞ്ഞു.

Posted inലേറ്റസ്റ്റ്

വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം എത്തി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം തിരുവന്തപുരത്ത്. സംസ്ഥാന കായികോത്സവ മേളയുടെ പവലിയനില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി സംഘാംഗങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. എട്ടാം തീയ്യതി വരെ സംഘം സംസ്ഥാനത്തുണ്ടാകും. എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രൈമറി വിദ്യാഭ്യാസം, ഗണിത ശാസ്ത്ര പഠന രീതികൾ, ഗവേഷണ സഹകരണ സാദ്ധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 6

◾വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മന്ത്രിസഭാ ഉപസമിതിയും സമരസമിതി നേതാക്കളും തമ്മില്‍ ഇന്നു ചര്‍ച്ച. ഇന്നലെ മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മധ്യസ്ഥ റോളിലുള്ള കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ഫോണ്‍ മുഖേനെ ആശയവിനിമയം നടത്തി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറാന്‍ സമരസമിതി തയാറാണ്. സര്‍ക്കാരിന്റെ ഉറപ്പു പാലിക്കപ്പെടുമോയെന്ന ആശങ്കയാണു സമരസമിതിക്കുള്ളത്. വിഷയം നാളെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നതിനു മുമ്പേ തീരുമാനത്തിലെത്താനാണ് ഇരു വിഭാഗത്തിന്റേയും ശ്രമം. ◾നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ […]

Posted inലേറ്റസ്റ്റ്

ഖത്തർ ലോകകപ്പിൽ നിന്ന് ജപ്പാൻ പുറത്ത് ക്രൊയേഷ്യയുടെ വൻ അട്ടിമറി

ഖത്തർ ലോകകപ്പിൽ ആദ്യമായി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്. ഷൂട്ടൗട്ടിൽ പോസ്റ്റിനു മുന്നിൽ അനന്യസാധാരണമായ കിടിലൻ പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് നയിച്ചത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്