Posted inലേറ്റസ്റ്റ്

വിഴിഞ്ഞം; അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് തീർപ്പാക്കും

വിഴിഞ്ഞം തുറമുഖ കടവാടത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയുള്ള സമരത്തിനെതിരേ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍. പൊലീസ് സുരക്ഷ ഒരുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തത് വിവാദമായിരുന്നു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ കേസ് ഇന്നു തീര്‍പ്പാക്കും. എല്‍ഡിഎഫ് ഇന്ന് ആരംഭിക്കാനിരുന്ന വിഴിഞ്ഞം തുറമുഖ പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ഡിസംബര്‍ 7

◾വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിച്ചത്. വിട്ടുവീഴ്ച ചെയ്തെന്നു സമരസമിതി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നു സമരസമിതി പിന്മാറി. വീടു നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നര വര്‍ഷത്തിനകം സര്‍ക്കാര്‍ ഫ്ളാറ്റ് നിര്‍മിച്ചു നല്‍കും. അതുവരെ വാടക വീട്ടില്‍ താമസിക്കാന്‍ സര്‍ക്കാര്‍ 5,500 രൂപ വീട്ടുവാടക നല്‍കും. വീട്ടുവാടക 8,000 രൂപ വേണമെന്നായിരുന്നു ആവശ്യം. 2,500 രൂപ അദാനി ഗ്രൂപ്പില്‍നിന്നു വാങ്ങിത്തരാമെന്ന സര്‍ക്കാര്‍ വാഗ്ദാനം സമരസമിതി നിരസിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കു ജോലിക്കു […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി. വാടക 5,500 രൂപ സര്‍ക്കാര്‍ നല്‍കും. അദാനി വാഗ്ദാനം ചെയ്ത 2,500 രൂപ സമരസമിതി വേണ്ടെന്നു പറഞ്ഞു. ജോലിക്കു പോകാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും.തുറമുഖത്തെ ഉപരോധ സമരം അവസാനിപ്പിച്ചു.

Posted inആരോഗ്യം

ചെറിയ ഉള്ളി, പല അസുഖങ്ങള്‍ക്ക് ഒരു മരുന്ന്!

ചെറിയ ഉള്ളി കറികള്‍ക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്. ചെറിയ ഉള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്. ചീത്ത കൊളസ്ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ചെറിയ ഉള്ളി. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്നങ്ങളും വരുത്തി വയ്ക്കും. വെളുത്തുള്ളി ചതയ്ക്കുമ്പോള്‍ അലിസിന്‍ […]

Posted inപുസ്തകങ്ങൾ

സഖാവ്

പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമാണ് എന്റെ കഥകളിലെ അന്തര്‍ധാര. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാമടങ്ങുന്നു- പൂച്ചയും നായയും പശുവും കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ. ഒരിക്കല്‍ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള ഒരു പുരോഹിതന്‍ പറഞ്ഞു: ‘ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ് നിങ്ങളുടെ കഥകള്‍.’ കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥയടക്കം ഏറ്റവും പുതിയ പത്തു കഥകളുടെ സമാഹാരം. ‘സഖാവ്’. ടി പത്മനാഭന്‍. മാതൃഭൂമി ബുക്‌സ. വില 237 രൂപ.  

Posted inഓട്ടോമോട്ടീവ്

ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍

ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എസ്യുവിയുടെ പുതിയ എക്സ്‌ക്ലൂസീവ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 33.50 ലക്ഷം രൂപ വിലയുള്ള ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍ കോസ്മെറ്റിക് അപ്ഡേറ്റുകളോടെയാണ് എത്തുന്നത്. പുതിയ എക്സ്‌ക്ലൂസീവ് പതിപ്പിന് മെക്കാനിക്കല്‍ അപ്ഗ്രേഡുകളോ പുതിയ ഫീച്ചറോ ലഭിച്ചിട്ടില്ല. 7-സ്പീഡ് ഡിസ്ജി ഗിയര്‍ബോക്‌സുള്ള ഒരൊറ്റ 2.0ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്യുവര്‍ വൈറ്റ്, ഒറിക്‌സ് വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്. 190 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും […]

Posted inവിനോദം

‘ഓ മേരി ലൈല’യിലെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘സഖാവ് ചെങ്കോട്ടില്‍ ഭദ്രന്‍’ എന്നാണ് കഥാപാത്രത്തിന്റെ പേര്. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകന്‍ അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് […]

Posted inവിനോദം

‘ഭാരത സര്‍ക്കസ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘തേടും തോറും’

ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഭാരത സര്‍ക്കസ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ച് മധു ബാലകൃഷ്ണന്‍ ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘പൊലയാടി മക്കള്‍ക്ക്’ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എന്‍.ആര്‍ കുറുപ്പിന്റെ വിവാദ കവിതയുടെ സംഗീതാവിഷ്‌കാരമാണ് ഇത്. ഈ കവിതയുടെ റീമിക്‌സാണ് […]

Posted inബിസിനസ്സ്

ഫോബ്‌സ് ഏഷ്യ ജീവകാരുണ്യ നായകരുടെ പട്ടികയില്‍ അദാനിയും

ഫോബ്‌സ് ഏഷ്യ പുറത്തുവിട്ട ഏഷ്യയിലെ ജീവകാരുണ്യ നായകരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ ഗൗതം അദാനി, ശിവ് നാടാര്‍, അശോക് സൂട്ട എന്നിവര്‍. മലേഷ്യന്‍- ഇന്ത്യന്‍ ബിസിനസുകാരനായ ബ്രഹ്മല്‍ വാസുദേവനും ഭാര്യയും അഭിഭാഷകയുമായ ശാന്തി കന്‍ഡിയയും പട്ടികയിലുണ്ട്. കഴിഞ്ഞ ജൂണില്‍ 60 വയസ്സ് തികഞ്ഞപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 60,000 കോടി രൂപ മാറ്റിവെക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. 1996ല്‍ സ്ഥാപിതമായ അദാനി ഫൗണ്ടേഷന്‍ മുഖേനയാണ് സഹായം നല്‍കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയിലെ 37 ലക്ഷം പേര്‍ക്കാണ് സഹായം നല്‍കുക. […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 06.12.22

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി.വാടക 5,500 രൂപ സര്‍ക്കാര്‍ നല്‍കും. അദാനി വാഗ്ദാനം ചെയ്ത 2,500 രൂപ സമരസമിതി വേണ്ടെന്നു പറഞ്ഞു. ജോലിക്കു പോകാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും.തുറമുഖത്തെ ഉപരോധ സമരം അവസാനിപ്പിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരേ സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ച […]