Posted inലേറ്റസ്റ്റ്

വികസനം മാനുഷിക മുഖത്തോടെ നടത്തും, പുനരധിവാസത്തിന് മുന്തിയ പരിഗണന; മുഖ്യമന്ത്രി

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് വിഴിഞ്ഞം തുറമുഖനിര്‍മ്മാണം 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ ചില കോണുകളില്‍ നിന്നും ആശങ്കകള്‍ ഉയര്‍ന്നുവരികയും […]

Posted inലേറ്റസ്റ്റ്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും കുഞ്ഞുമരിച്ച സംഭവം; ചികിത്സാ പിഴവിന് പോലീസ് കേസെടുത്തു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തില്‍ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ചികിത്സ പിഴവാരോപിച്ച് ബന്ധുക്കൾ പരാതിനല്കിയിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞത്. 48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ […]

Posted inലേറ്റസ്റ്റ്

വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം , പ്രതിപക്ഷം വാക്ക്ഔട്ട് നടത്തി.

വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനിൽ നല്‍കിയ മറുപടിയുടെ  പശ്താത്തലത്തിലാണ് അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചത്. പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ ഉള്ളവരാണോ നിങ്ങൾ എന്ന പ്രതിപക്ഷത്തോടുള്ള മന്ത്രിയുടെ ചോദ്യം പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. കേരളത്തിലെ പൊതുവിതരണ സംവിധാനം ജി ആർ അനിൽ മന്ത്രിയായ ശേഷം ഉണ്ടായതല്ലെന്നും വിപണിയിൽ കൃത്രിമമായി […]

Posted inലേറ്റസ്റ്റ്

ദില്ലി മുനിസിപ്പൽ കോർപറേഷനിൽ ആം ആദ്മി ജയത്തിലേക്ക്, തൊട്ടു പിന്നിൽ ബി ജെ പിയും

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലം ശരിവച്ചുകൊണ്ട് ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നു.ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടിയും 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോൺഗ്രസ് എട്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബി ജെ പി ഒപ്പത്തിനൊപ്പം എത്തി.40% വോട്ട് എണ്ണി […]

Posted inലേറ്റസ്റ്റ്

കോച്ചിന്റെ ഹാട്രിക് തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതേയും കളി ജയിക്കാമെന്ന് തെളിയിച്ച് റൊണാള്‍ഡോയുടെ വമ്പൊടിച്ച് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയും താരത്തിന്റെ പ്രവര്‍ത്തി ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ മത്സരത്തില്‍ റൊണാള്‍ഡോ ഇല്ലാത്ത ആദ്യ ഇലവനെ കോച്ച് കളത്തിലിറക്കിയത്. റൊണാള്‍ഡോക്ക് പകരമിറങ്ങിയ ഇരുപത്തൊന്നുകാരനായ ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടി കോച്ചിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.

Posted inലേറ്റസ്റ്റ്

പോർച്ചുഗൽ ‘ ഗോൾ ‘ സാലോ റാമോസ് !

ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിയുടെ 73-ാം മിനിറ്റില്‍ മാത്രമിറങ്ങിയ മത്സരത്തില്‍ റൊണാള്‍ഡോക്ക് പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസിന്റെ ലോകകപ്പിലെ ആദ്യ ഹാട്രികിന്റെ മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലണ്ടിനെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. കളിയുടെ 17-ാം മിനിറ്റില്‍ റാമോസ് തന്റെ ആദ്യ ഗോള്‍ നേടി. 33 -ാം മിനിറ്റില്‍ വെറ്ററന്‍ താരം പെപ്പെയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 51-ാം മിനിറ്റില്‍ റാമോസ് തന്റെ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ 55-ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്റോയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നാലാക്കി […]

Posted inലേറ്റസ്റ്റ്

ഇനി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പ്

ഖത്തര്‍ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ ഇന്നും നാളേയും മത്സരങ്ങളില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്വാര്‍ട്ടര്‍ ഫൈനല്‍. ഡിസംബര്‍ 14, 15 – ബുധന്‍, വ്യാഴം ദിവസങ്ങളിലായി സെമി ഫൈനല്‍. മൂന്നാം സ്ഥാനത്തിനുള്ള മത്സരം ഡിസംബര്‍ 17 -ശനിയാഴ്ചയാണ്. ഡിസംബര്‍ 18- ഞായറാഴ്ചയാണ് ഫൈനല്‍. ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രം വ്യക്തമായി. ഡിസംബര്‍ 9, വെള്ളിയാഴ്ച രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ […]

Posted inലേറ്റസ്റ്റ്

കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ച പോലീസിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബുഷര്‍ ജംഹര്‍. 2022 ജൂണ്‍ 27 നാണ് ബുഷർ ജംഹറിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നിയമവിരുദ്ധമായി പോലീസ് കാപ്പ ചുമത്തിയത്. ഇത് […]

Posted inലേറ്റസ്റ്റ്

കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ക്ക് സ്റ്റേ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് ന​രഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്ന് സർക്കാർ ഹർജി നൽകിയത്. നരഹത്യാകുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്ക്കോടതി പരി​ഗണിച്ചില്ലെന്നാണ് […]

Posted inലേറ്റസ്റ്റ്

ആനക്കൊമ്പു കേസ്‌ ; മോഹന്‍ലാലിന് കോടതിയിൽ സർക്കാരിന്റെ ഇളവ്

ആനക്കൊമ്പു കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവു നല്‍കുമോയെന്നു കോടതി ചോദിച്ചു. കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാലിന്‍റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയത് […]