ക്രിസ്റ്റിയാനോ റൊണാള്ഡോയില്ലാതേയും കളി ജയിക്കാമെന്ന് തെളിയിച്ച് റൊണാള്‍ഡോയുടെ വമ്പൊടിച്ച് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയും താരത്തിന്റെ പ്രവര്‍ത്തി ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ മത്സരത്തില്‍ റൊണാള്‍ഡോ ഇല്ലാത്ത ആദ്യ ഇലവനെ കോച്ച് കളത്തിലിറക്കിയത്. റൊണാള്‍ഡോക്ക് പകരമിറങ്ങിയ ഇരുപത്തൊന്നുകാരനായ ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടി കോച്ചിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.
കോച്ചിന്റെ ഹാട്രിക് തീരുമാനം
