ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ മന്ത്രി പി രാജീവ് നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ പ്രതിപക്ഷം തടസ്സപ്പെടുത്തി.ബില്ലില്‍ ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. യു ജി സി യുടെ മാർഗനിർദ്ദേശങ്ങൾക്കും സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമായതുമായ കാര്യങ്ങളാണ് ബില്ലിൽ ഉള്ളത്. ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തും ചാൻസലറുടെ ചെലവ് സർവകലാശാല തനത് ഫണ്ടിൽ നിന്നെന്നും വ്യവസ്ഥ ചെയ്യുന്നു . ചാൻസ്ലറുടെ നിയമന അധികാരി സർക്കാരാണ്. ചാൻസലര്‍ ഇല്ലെങ്കിൽ പ്രോ […]
അഞ്ചു ലക്ഷം കോടി കടന്ന് എസ്ബിഐ വ്യക്തിഗത വായ്പ
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകള്‍ അഞ്ചു ലക്ഷം കോടി രൂപ പിന്നിട്ടു. നവംബര്‍ 30 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. ഇതിലെ അവസാന ഒരു ലക്ഷം കോടി രൂപയുടെ വായ്പകള്‍ കഴിഞ്ഞ 12 മാസങ്ങളിലാണ് നല്‍കിയത്. ആദ്യ ഒരു ലക്ഷം കോടി രൂപ എന്ന നില കൈവരിച്ചത് 2015 ജനുവരിയില്‍ ആയിരുന്നു. പേഴ്സണല്‍ വായ്പ, പെന്‍ഷന്‍ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത സ്വര്‍ണ പണയം, മറ്റ് വ്യക്തിഗത വായ്പകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ […]
ഐപാഡ് നിര്‍മാണവും ഇന്ത്യയിലേക്ക്
ചൈനയിലെ പ്രതിസന്ധികള്‍ കാരണം ആപ്പിളിന്റെ ഐപാഡ് നിര്‍മാണവും ഇന്ത്യയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. വിസ്ട്രോണിന്റെ ഇന്ത്യയിലെ ഏക നിര്‍മാണ കേന്ദ്രം വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനായി ടാറ്റ 500 കോടി രൂപ (612.6 ദശലക്ഷം ഡോളര്‍) വില പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. വിസ്ട്രണ്‍ കോര്‍പിന് ഇന്ത്യയില്‍ ഒരു നിര്‍മാണശാലയാണ് ഉള്ളത്. നേരത്തത്തെ റിപ്പോര്‍ട്ട് പ്രകാരം വിസ്ട്രണുമായി സഹകരിക്കാനായിരുന്നു ടാറ്റ ശ്രമിച്ചിരുന്നത്. എന്നാല്‍, ചൈനയിലെ പുതിയ സംഭവവികാസങ്ങള്‍ […]
‘ലവ്’ മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസര്‍
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസര്‍ റിലീസ് ചെയ്തു. ഭരത്, വാണി ഭോജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയര്‍ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേല്‍. എഡിറ്റിങ് അജയ് മനോജ്. 2021ല്‍ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് […]
ഷെഫീക്കിന്റെ സന്തോഷത്തിലെ ലിറിക് വീഡിയോ
ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ ആയി തിയറ്ററുകളില്‍ എത്തിയ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നജിം അര്‍ഷാദ് ആണ് ഗായകന്‍. നവംബര്‍ 25നാണ് ‘ഷെഫീക്കിന്റെ സന്തോഷം’തിയറ്ററുകളില്‍ എത്തിയത്. സ്‌നേഹവും ഒരുപാട് സ്വപ്‌നങ്ങളും ഉള്ള പ്രവാസിയായ ‘ഷഫീക്കാ’യി ഉണ്ണി മുകുന്ദന്‍ തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദന്‍ തന്നെയാണ്. മനോജ് കെ ജയന്‍, ദിവ്യാ […]
ഹോണ്ട സ്‌കൂട്ടര്‍ വില്‍പനയില്‍ 38 ശതമാനം വളര്‍ച്ച
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 19,681 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ 2,56,174 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ഹോണ്ട 2025-ഓടെ ആഗോളതലത്തില്‍ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മോഹവഴികളിലൂടെ
നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് ‘മോഹവഴികളിലൂടെ’ എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്‍, ചൈനീസ് അപ്പൂപ്പന്‍ തുടങ്ങിയ യാത്രാപഥങ്ങളില്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്‍ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ‘മോഹവഴികളിലൂടെ’. ഡോ മോഹന്‍ പുലിക്കോട്ടില്‍. ഗ്രീന്‍ ബുക്‌സ്. വില 247 രൂപ.
മസ്തിഷ്‌ക രോഗങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ ആപ്പിള്‍
ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് തലച്ചോറിന് കേടുപാടുകള്‍ വരുത്തുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനം. ഗ്രീന്‍ ആപ്പിള്‍ ഡയറ്റ് കഴിക്കുന്ന മൃഗങ്ങളില്‍ തലച്ചോറിന്റെ സിഗ്‌നലിംഗ് തന്മാത്രകളായി പ്രവര്‍ത്തിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവ് വര്‍ദ്ധിച്ചതായി ഒരു പഠനം കാണിച്ചു. ഉയര്‍ന്ന നാരുകളുള്ള ഭക്ഷണമായ പച്ച ആപ്പിള്‍ കഴിക്കുന്നത് മസ്തിഷ്‌ക രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ഗവേഷണം സ്ഥിരീകരിച്ചു. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ തടയുന്നതിനും ഗ്രീന്‍ ആപ്പിള്‍ സഹായിക്കുന്നു. ‘ഗ്രാനി സ്മിത്ത്’ എന്ന് അറിയപ്പെടുന്ന ഗ്രീന്‍ ആപ്പിളുകള്‍ ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, വിവിധതരം വിറ്റാമിനുകളും […]
കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ ജല വിതരണം തടസപ്പെടും
കേരള വാട്ടർ അതോറിറ്റി കൊച്ചി പ്രോജക്ട് ഡിവിഷനു കീഴിൽ കരുവേലിപ്പടി പമ്പ് ഹൗസിൽ പുതുതായി നിർമിച്ച ടാങ്കിന്റെ ജലവിതരണക്കുഴൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ഡിസംബർ 8) ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും, കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, മാനാശ്ശേരി, മുണ്ടംവേലി, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണ്ണമായും, പള്ളുരുത്തി, ഇടക്കൊച്ചി പ്രദേശങ്ങളിൽ ഭാഗികമായും ജല വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
.മദ്ധ്യാഹ്ന വാർത്തകൾ 07.12.22
ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ആറേകാല്‍ ശതമാനമാക്കി. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിന്റ് ഉയര്‍ത്തി. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് ആറു ശതമാനവും, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് ആറര ശതമാനവുമാണ്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്യുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിരവധി നിയമപ്രശ്‌നങ്ങളുണ്ടാകുമെന്നു പ്രതിപക്ഷം. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ യുജിസി […]
