ഒരു പക്ക മാസ് എന്റര്ടെയ്നര് ആയി തിയറ്ററുകളില്‍ എത്തിയ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന് ആണ്. നജിം അര്‍ഷാദ് ആണ് ഗായകന്. നവംബര്‍ 25നാണ് ‘ഷെഫീക്കിന്റെ സന്തോഷം’തിയറ്ററുകളില്‍ എത്തിയത്. സ്നേഹവും ഒരുപാട് സ്വപ്നങ്ങളും ഉള്ള പ്രവാസിയായ ‘ഷഫീക്കാ’യി ഉണ്ണി മുകുന്ദന് തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദന് തന്നെയാണ്. മനോജ് കെ ജയന്, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തിയത്.
ഷെഫീക്കിന്റെ സന്തോഷത്തിലെ ലിറിക് വീഡിയോ
